'എമ്പുരാൻ മീറ്റ്സ് കത്തനാർ'; ജയസൂര്യ ചിത്രത്തിന്റെ സെറ്റ് സന്ദർശിച്ച് മോഹൻലാൽ

റോജിൻ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായയെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘കത്തനാർ’ സിനിമയുടെ സെറ്റ് സന്ദർശിച്ച് മോഹൻലാൽ. സെറ്റിലെത്തിയ മോഹൻലാൽ ഓരോരുത്തരോടും വിശേഷങ്ങൾ പങ്കുവെക്കുകയും സിനിമയ്ക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.

May be an image of 4 people and beard

കത്തനാർ സിനിമയ്ക്ക് വേണ്ടി കൊച്ചിയിലാണ് പ്രത്യേകം സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. സെറ്റ് ഗംഭീരമായിട്ടുണ്ടെന്നും സിനിമ അതിഗംഭീരമാവട്ടെ എന്നുമാണ് മോഹൻലാൽ അറിയിച്ചത്. നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്സ് ആൻഡ് വെര്‍ച്വല്‍ പ്രൊഡക്ഷൻസിലൂടെയാണ് അവതരണം. അതുകൊണ്ട് തന്നെ വലിയ സെറ്റാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

May be an image of 8 people and people smiling

എമ്പുരാൻ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മോഹൻലാലിന്റെ സെറ്റ് സന്ദർശനം. കത്തനാരിൽ മോഹൻലാൽ കാമിയോ റോളിൽ എത്തുമോ എന്നാണ് ചില പ്രേക്ഷകർ ചോദിക്കുന്നത്.

ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ആരംഭിച്ചിരിക്കുകയാണ്. ഇനിയും 150 ദിവസത്തെ ഷൂട്ടിംഗ് കൂടി ചിത്രത്തിന് ബാക്കിയുണ്ട്.
ജയസൂര്യയുടെ കരിയറിലെ വ്യത്യസ്തമായ വേഷം തന്നെയാവും കത്താനാരിലേത്. ബോളിവുഡ് താരം അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൊറിയൻ വംശജനും കനേഡിയൻ പൌരനുമായ ജെ ജെ പാര്‍ക്ക് ആണ് കത്തനാരിൽ സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്.

May be an image of 3 people, beard and people smiling

ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ. രാമാനന്ദിന്റെ തിരക്കഥയ്ക്ക് ഛായാഗ്രഹണം നിർവഹിക്കുന്നത് നീൽ കുഞ്ഞയാണ്. രാഹുൽ സുബ്രഹ്മണ്യനാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ