സിനിമകള്‍ വന്‍ വിജയം, മുരുകന് വേല്‍ സമര്‍പ്പണം; തിരുമലക്കോവിലില്‍ എത്തി മോഹന്‍ലാല്‍

‘തുടരും’ വന്‍ വിജയമായതിന് പിന്നാലെ ചെങ്കോട്ട തിരുമലക്കോവിലില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹന്‍ലാലും സുഹൃത്തുക്കളും പന്‍പൊഴി തിരുമല കുമാരസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വഴിപാടായി ചെമ്പില്‍ പൊതിഞ്ഞ വേലും മോഹന്‍ലാല്‍ സമര്‍പ്പിച്ചു.

ദക്ഷിണപഴനിയെന്നപേരില്‍ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവില്‍ വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ്. അല്ലു അര്‍ജുന്റെ പുഷ്പ സിനിമയടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 600 വര്‍ഷത്തിനപ്പുറമാണ് തിരുമലകോവിലിന്റെ പഴക്കം കണക്കാക്കുന്നത്.

മോഹന്‍ലാലിന്റെ തുടരും സിനിമയിലെ ‘കൊണ്ടാട്ടം’ പാട്ടിലും തിരുമല മുരുകനെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. നിത്യേന കേരളത്തില്‍നിന്ന് നൂറുകണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് മലമുകളില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച തിരുമലക്കോവില്‍. ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചാണ് താരം മടങ്ങിയത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി