കേക്ക് കട്ട് ചെയ്ത് പ്രിയദര്‍ശന്‍, സര്‍പ്രൈസുമായി മോഹന്‍ലാല്‍; വീഡിയോ

പ്രിയദര്‍ശന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍. സിദ്ദിഖ് അടക്കമുള്ള സിനിമാ പ്രവര്‍ത്തകരാണ് പ്രിയദര്‍ശന്റെ 66-ാം പിറന്നാള്‍ ആഘോഷമാക്കിയത്. കേക്ക് കട്ട് ചെയ്യുന്നതിനിടെയാണ് വീഡിയോ കോളില്‍ മോഹന്‍ലാലും എത്തിയത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറാലകുന്നത്.

‘കോറോണാ പേപ്പേഴ്‌സ്’ ആണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്താന്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ‘ഓളവും തീരവും’ എന്ന ആന്തോളജി ചിത്രവും പ്രിയദര്‍ശന്റെതായി റിലീസിന് ഒരുങ്ങുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുക. എംടി വാസുദേവന്‍ നായരുടെ കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം.

മോഹന്‍ലാല്‍ നാകനാകുന്ന ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. ബ്ലാക്ക് ആന്‍ഡ് വൈറിലാണ് ചിത്രം ഒരുക്കിയത്. മോഹന്‍ലാലിനെ എങ്ങനെ കാണാനാണോ മലയാളി പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെന്ന് നന്നായി അറിയാവുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍.

അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കോംമ്പോയ്ക്കായി ആരാധകര്‍ കാത്തിരിക്കാറുള്ളത്. എന്നാല്‍ ഈ കോംമ്പോയില്‍ ഒടുവില്‍ എത്തിയ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഫ്‌ളോപ്പ് ആയിരുന്നു. അതേസമയം, മോഹന്‍ലാല്‍ ഇപ്പോള്‍ ‘മലൈകോട്ടൈ വാലിബന്‍’ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് രാജസ്ഥാനിലാണ്.

Latest Stories

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു