ഈ റെക്കോർഡുകൾ മോഹൻലാലിന് മാത്രം; മലയാളത്തിൽ മറ്റൊരു നടനുമില്ല!

റെക്കോർഡുകൾ കൊണ്ട് മൂടുകയാണ് തരുൺ മൂർത്തി- മോഹൻലാൽ ചിത്രം. മലയാള സിനിമ കണ്ട എക്കാലത്തെയും ഹിറ്റായി മാറിയിരിക്കുകയാണ് ‘തുടരും’. കേരളത്തിൽ നിന്ന് മാത്രം 100 കോടി രൂപയിലധികവും ആഗോള ബോക്സ് ഓഫീസിൽ 200 കോടി ക്ലബിലും സിനിമ എത്തിക്കഴിഞ്ഞു. വെറും 17 ദിവസം കൊണ്ടാണ് ചിത്രം 200 കോടി ക്ലബ്ബിൽ  ഇടം പിടിച്ചത്. എന്നാൽ ഇതിനോടൊപ്പം മറ്റാർക്കും എത്തിപ്പിടിക്കാൻ പോലുമാകാത്ത റെക്കോർഡുകൾ കൂടി സ്വന്തമാക്കുകയാണ് മോഹൻലാൽ.

ഒൻപത് റെക്കോർഡുകൾ ആണ് മലയാളത്തിൽ താരം അഭിനയിച്ച സിനിമകളുടെ പേരിൽ ഇപ്പോഴുള്ളത്. മലയാള സിനിമയിലെ ആദ്യത്തെ 100 കോടി ക്ലബിൽ എത്തിയ പുലിമുരുകൻ മുതൽ കേരളത്തിലെ ഇൻഡസ്ട്രി ഹിറ്റായ തുടരും വരെ ഈ റെക്കോർഡ് ലിസ്റ്റിൽ ഉണ്ട്. ആദ്യത്തെ 100 കോടി ക്ലബ്, കേരള ബോക്സ് ഓഫീസിലെ ആദ്യത്തെ 50 കോടി തുടങ്ങിയ റെക്കോർഡുകൾ പുലിമുരുകൻ സ്വന്തമാക്കിയപ്പോൾ വിദേശത്തെ ആദ്യത്തെ 100 കോടി ക്ലബ്, ആദ്യത്തെ 100 കോടി ആഗോള ഷെയർ എന്നീ റെക്കോർഡുകൾ നേടിയെടുത്തത് ‘എമ്പുരാൻ’ ആണ്.

ആദ്യത്തെ ആഗോള 50 കോടി ദൃശ്യം സ്വന്തമാക്കിയപ്പോൾ വിദേശത്തെ ആദ്യത്തെ 50 കോടി ഗ്രോസ്, ആദ്യത്തെ 50 കോടി ഓപ്പണിംഗ് എന്നിവയാണ് ലൂസിഫർ തൂക്കി. ആദ്യത്തെ 100 കോടി കേരള ഗ്രോസ്, കേരളത്തിലെ ഇൻഡസ്‍ട്രി ഹിറ്റ് എന്നിവയാണ് തുടരും പിടിച്ചെടുത്തത്. 2018നെ വീഴ്‍ത്തിയാണ് തുടരും കേരള ബോക്സ് ഓഫീസിൽ ഇൻഡസ്‍‌ട്രി ഹിറ്റായി മാറിയത്. കേരളത്തിൽ നിന്നു മാത്രമായി 89 കോടി രൂപയിലധികം നേടികൊണ്ടാണ് സിനിമ ഇൻഡസ്ട്രി ഹിറ്റായി മാറിയത്. എൺപതുകളിൽ തുടങ്ങിവച്ച അഭിനയ യാത്ര അഞ്ച് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ റെക്കോർഡ് നേട്ടം തുടർന്നുകൊണ്ടേയിരിക്കുകയാണ് മോഹൻലാൽ.

ഏപ്രിൽ 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിൽ എക്കാലത്തെയും കൂടുതൽ കളക്ഷൻ നേടിയതാണ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോയിലൂടെ 40 ലക്ഷം ടിക്കറ്റുകളിലധികം വിറ്റ് എമ്പുരാനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് തുടരും എത്തിയതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം മോഹൻലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്. കെ. ആർ സുനിലിൽ, തരുൺ എന്നിവരാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്. എമ്പുരാൻ മോഹൻലാലിലെ സ്റ്റാർഡത്തെ തിരിച്ചു കൊണ്ടുവന്നപ്പോൾ താരത്തിലെ നടനെ വീണ്ടും പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിക്കുകയായിരുന്നു തുടരും…

‘തൊടരും’ എന്ന പേരിൽ സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് തമിഴ്‌നാട്ടിൽ നിന്നും ലഭിക്കുന്നത്. മോഹൻലാലിന്റെ അഭിനയവും ഡബ്ബിങ്ങും എല്ലാം ഡബിൾ ഓക്കേ ആണെന്നാണ് സിനിമ കണ്ടവർ പറയുന്നത്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പെർഫോമൻസിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഷൺമുഖൻ എന്ന ടാക്സി ഡ്രൈവർ കഥാപാത്രമാണ് മോഹൻലാൽ സിനിമയിൽ വേഷമിട്ടിരിക്കുന്നത്. നായികയായി എത്തിയ ശോഭനയും മോഹൻലാലും ഏറെക്കാലത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, നന്ദു, തോമസ് മാത്യു, ആർഷ, കൃഷ്‍ണ പ്രഭ, പ്രകാശ് വർമ എന്നിവരും മറ്റ് കഥാപാത്രങ്ങളായി എത്തിയിരുന്നു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി