'ഏഴിമലപ്പൂഞ്ചോല' ഒരിക്കല്‍ കൂടി പാടി മോഹന്‍ലാല്‍; ഗാനം പുറത്ത്

മോഹന്‍ലാല്‍ ഭദ്രന് ചിത്രം സ്ഫടികം 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ എത്തുമ്പോള്‍ ഏഴിമലപൂഞ്ചോലയ്ക്കും കാലത്തിനൊത്ത പുതുമ നല്‍കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

4കെ സാങ്കേതിക മികവില്‍ എത്തുന്ന ചിത്രത്തിലെ റീമാസ്റ്റര്‍ ചെയത പാട്ട് പുറത്തിറക്കി. കെ എസ് ചിത്രയും മോഹന്‍ലാലും ‘ഏഴിമലപ്പൂഞ്ചോല’ വീണ്ടും ഒന്നിച്ച് പാടുന്നത് വീഡിയോയില്‍ കാണാം. മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചലച്ചിത്രമാണ് സ്ഫടികം. ആടുതോമയെ നെഞ്ചിലേറ്റിയ ആരാധകര്‍ക്ക് സ്ഫടികത്തിന്റെ റീറിലീസ് ഒരു ആഘോഷം തന്നെയാകുമെന്നതില്‍ സംശയമില്ല.

1995ലെ ബോക്സ് ഓഫീസില്‍ എട്ട് കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു.

സ്ഫടികത്തിന്റെ 24ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിം?ഗ് വെര്‍ഷന്‍ വരുന്നുവെന്ന വിവരം ഭദ്രന്‍ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ?ഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിച്ചത്. ഫെബ്രുവരി 9നാണ് റിലീസ്. അതേ ദിവസമാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫറും തിയേറ്ററുകളില്‍ എത്തുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ