'ഈ മോഹന്‍ലാലിനെ പേടിക്കണം', പ്രതീക്ഷ കാത്തോ 'തുടരും'?; പ്രേക്ഷക പ്രതികരണം

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ ‘തുടരും’ സിനിമയ്ക്ക് ഗംഭീര പ്രതികരണങ്ങള്‍. സാധാരണക്കാരനായി എത്തിയ മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. സിനിമയിലെ ഫ്രെയ്മുകളും ജേക്‌സ് ബിജോയുടെ സംഗീതവും വരെ പ്രേക്ഷകര്‍ ചര്‍ച്ചയാക്കുകയാണ്. തരുണ്‍ മൂര്‍ത്തിയുടെ മേക്കിങ്ങിനും പ്രശംസകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

‘മോഹന്‍ലാല്‍ തുടരും…’ Directed By Tharun Moorthy ഇങ്ങനെ എഴുതി കാണിച്ച് ഈ സിനിമ അവസാനിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു കിക്ക് ഉണ്ട്. തിയേറ്ററില്‍ വീണ കയ്യടി പറയും അത്. മലയാളത്തിന്റെ മോഹന്‍ലാല്‍ അന്യായ പടം. അന്യായ എക്‌സ്പീരിയന്‍സ്. ലാലേട്ടന്‍ ഇത്ര ഗംഭീരം ആയി, ഇത്ര ഈസി ആയി അടുത്ത നാളില്‍ ഒന്നും അഭിനയിച്ച് കണ്ടിട്ടില്ല. കോമഡി, എക്‌സ്പ്രഷന്‍സ്, പിന്നെ അങ്ങനെ എല്ലാം കൊണ്ടും കിടിലന്‍ പ്രകടനം. ശരിക്കും പറഞ്ഞാല്‍ ‘The Way I Want To See My Lalettan’ അതാണ് തരുണ്‍ സെറ്റ് ചെയ്ത് തന്നത്..” എന്നാണ് ഫെയ്‌സ്ബുക്കില്‍ എത്തിയ ഒരു പ്രതികരണം.

”ഹെലികോപ്റ്ററും കോട്ടുമായി വരുന്ന മോഹന്‍ലാലിനെ പേടിക്കണം. മുണ്ടും ഷര്‍ട്ടുമിട്ട് മീശപിരിച്ചുവരുന്ന മോഹന്‍ലാലിനെ അതിലും പേടിക്കണം. എന്നാല്‍ വിദ്യാഭ്യാസം കുറഞ്ഞ ആളായി വരുന്ന ലാലേട്ടനെ ഏറ്റവും പേടിക്കണം. മോഹന്‍ലാലിലെ നടനെ സ്‌നേഹിക്കുന്നവരുടെ.. അയാളിലെ നടന്‍ മറഞ്ഞുപോയി എന്ന് നെടുവീര്‍പ്പിട്ടവരുടെ കണ്ണു നനയും ഈ സിനിമ കാണുമ്പോ.. Jakes Bejoy… എന്റെ പോന്ന് മോനെ.. ഒരു നല്ല music director ക്ക് സിനിമയില്‍ ഉള്ള സ്ഥാനം എന്താണെന്നു നീ കാണിച്ചുതന്നു..” എന്നാണ് മറ്റൊരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഇതിനൊപ്പം ‘എമ്പുരാന്‍’ സിനിമയെയും പൃഥ്വിരാജിനെയും ട്രോളി കൊണ്ടുള്ള കമന്റുകളും എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ”Prithviraj Sukumaran കണ്ടു പടി.. ഇങ്ങനെയാണ് ലാലേട്ടനെ സ്‌ക്രീനില്‍ കൊണ്ട് വരേണ്ടത്.. Lucifer, Brodaddy ഒക്കെ തന്ന നന്ദി ഉണ്ടെങ്കിലും പറയാതെ വയ്യ..” എന്നാണ് മറ്റൊരു കമന്റ്.

അതേസമയം, ഷണ്‍മുഖന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Latest Stories

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി