ഞങ്ങളെ ചേര്‍ത്തുനിര്‍ത്തിയ എല്ലാവര്‍ക്കും നന്ദി, തുടരും സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍

തുടരും സിനിമ വന്‍വിജയമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് എല്ലാവര്‍ക്കും നന്ദിയറിയിച്ച് സൂപ്പര്‍താരം എത്തിയത്. എംപുരാന് ശേഷം തുടര്‍ച്ചയായ രണ്ടാം ഹിറ്റ് ചിത്രമാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. പെര്‍ഫോമര്‍ മോഹന്‍ലാലിനെ തിരിച്ചുതന്നതില്‍ സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്ക് എല്ലാവരും നന്ദി അറിയിക്കുന്നുണ്ട്. വലിയ ഹൈപ്പൊന്നുമില്ലാതെ എത്തിയ തുടരും തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടില്‍ ഏറെ നാളുകള്‍ക്ക് ശേഷമിറങ്ങിയ ചിത്രമെന്ന പ്രത്യേകത കൊണ്ട് കൂടിയാണ് തുടരും പ്രേക്ഷകര്‍ ഏറ്റെടുത്തത്.

അതേസമയം തുടരും സിനിമയ്ക്ക് ലഭിക്കുന്ന ഓരോ പ്രതികരണങ്ങളും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു എന്ന് കുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ചിത്രത്തെ സ്‌നേഹിച്ചതിനും ചേര്‍ത്തുനിര്‍ത്തിയതിനും നന്ദിയെന്നും സൂപ്പര്‍താരം കുറിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടതിന്, അതിനെ ചേര്‍ത്ത് നിര്‍ത്തിയതിന് നന്ദി. ഈ നന്ദി എന്റേത് മാത്രമല്ല, തങ്ങളുടെ സ്‌നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്ന് ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്.

എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് കുമാര്‍, ഷാജി കുമാര്‍, ജേക്‌സ് ബിജോയ്, പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരും ചിത്രത്തെ ഇന്ന് കാണുന്ന രീതിയിലാക്കിയത്. ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിര്‍മ്മിച്ചതാണ്. അത് വളരെ ആഴത്തില്‍ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാള്‍ കൂടുതലാണ്. അതാണ് യഥാര്‍ഥ അനുഗ്രഹം. ഹൃദയപൂര്‍വ്വം എന്റെ നന്ദി, മോഹന്‍ലാല്‍ കുറിച്ചു.

Latest Stories

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി