മിഷന്‍ ഇംപോസിബിള്‍ സ്റ്റണ്ട് മാസ്റ്റര്‍ ഇനി മോഹന്‍ലാലിനൊപ്പം ; വെളിപ്പെടുത്തലുമായി ഇന്ദ്രജിത്ത്

ദൃശ്യം രണ്ടാം ഭാഗത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ആക്ഷന്‍ ത്രില്ലറാണ് റാം. കോവിഡ് കാരണം മുടങ്ങിക്കിടന്നിരുന്ന ചിത്രത്തിന്റെ രണ്ടം ഷെഡ്യൂള്‍ ജൂണ്‍ മാസത്തില്‍ ആരംഭിക്കുമെന്നാണ് വിവരം. നാല്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന രണ്ടാം ഷെഡ്യൂളിന്റെ ഭൂരിഭാഗവും ബ്രിട്ടനിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ഹോളിവുഡില്‍ നിന്നുള്ള സ്റ്റണ്ട് മാസ്റ്ററാണെന്നാണ് വിവരം. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന നടന്‍ ഇന്ദ്രജിത്താണ് ഇക്കാര്യം പറഞ്ഞത്.

മിഷന്‍ ഇംപോസിബിള്‍ എന്ന ഹോളിവുഡ് ചിത്രത്തിനായി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ആണ് റാമിനായി എത്തുന്നതെന്നാണ് വിവരം. ഷൂട്ട് പ്ലാന്‍ ചെയ്തപ്പോഴുള്ള തീരുമാനമായിരുന്നു അത്. കൊവിഡ് സാഹചര്യത്തില്‍ ഷൂട്ടിംഗ് രണ്ട് വര്‍ഷം വൈകിയ സ്ഥിതിയില്‍ അതിന് മാറ്റം വന്നോ എന്നറിയില്ലെന്നും ഇന്ദ്രജിത്ത് പറയുന്നു.

തൃഷയാണ് റാമില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ഹേ ജൂഡ് എന്ന നിവിന്‍ പോളി- ശ്യാമ പ്രസാദ് ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമാണ് റാം. ഇന്ദ്രജിത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സായി കുമാര്‍, ലിയോണ ലിഷോയ്, ദുര്‍ഗാ കൃഷ്ണ, ചന്ദുനാഥ്, ആനന്ദ് മഹാദേവന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ