ഇന്ത്യയിലെ എല്ലാ ഭാഷയും അറിയാവുന്ന ലോറി ഡ്രൈവര്‍; മോഹന്‍ലാല്‍-ഭദ്രന്‍ ചിത്രം വരുന്നു

സൂപ്പര്‍ഹിറ്റ് ചിത്രമായ “ഉടയോനി”ന് ശേഷം ഭദ്രന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ലോറി ഡ്രൈവറായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഇന്ത്യ മുഴുവന്‍ കറങ്ങി നടക്കുന്നൊരു ലോറി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുക എന്നാണ് ഭദ്രന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന അമ്പത്തിയേഴ് വയസുള്ള കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുക. വളരെ വ്യത്യസ്തമായ ഒരു കഥയും കഥാപാത്രവുമാണ് ചിത്രത്തിലെന്നാണ് ഭദ്രന്‍ പറയുന്നത്. “യന്ത്രം” എന്ന പേരില്‍ മോഹന്‍ലാല്‍-ഭദ്രന്‍ ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന “ജൂതന്‍” ആണ് ഭദ്രന്‍ പ്രഖ്യാപിച്ചിട്ടുള്ള ഒരു ചിത്രം. ഇതിന് ശേഷം മോഹന്‍ലാല്‍ ചിത്രം ഒരുക്കുമെന്നാണ് സൂചന. “അങ്കിള്‍ ബണ്‍”, “ഒളിമ്പ്യന്‍ അന്തോണി ആദം”, “സ്പടികം” എന്നീ ചിത്രങ്ങളാണ് ഭദ്രന്‍ മോഹന്‍ലാലിനെ നായകനായി ഒരുക്കിയിട്ടുള്ളത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ