ഇനി അവന്റെ വരവാണ്, മലയാളത്തിന്റെ 'എമ്പുരാന്‍', സ്റ്റൈലിഷ് ആയി ഖുറേഷി അബ്രാം; ജന്മദിനത്തില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ‘എമ്പുരാന്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്. ഖുറേഷി അബ്രാമിന്റെ ഗെറ്റപ്പില്‍ നടന്നുവരുന്ന മോഹന്‍ലാല്‍ ആണ് പോസ്റ്ററിലുള്ളത്. ബോഡിഗാര്‍ഡുകള്‍ക്ക് ഒപ്പം സ്‌റ്റൈലിഷ് ആയാണ് ഖുറേഷിയുടെ വരവ്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന ഖ്യാതിയുള്ള ‘എമ്പുരാന്റെ’ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാകും ഈ ബിഗ് ബജറ്റ് ചിത്രം റിലീസിനെത്തുക.

ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുരളി ഗോപിയാണ് കഥയും തിരക്കഥയും. മഞ്ജു വാര്യര്‍, ടൊവിനോ, ഇന്ദ്രജിത്ത്, സായ് കുമാര്‍, ബൈജു സന്തോഷ്, സാനിയ അയ്യപ്പന്‍, സച്ചിന്‍ ഖേദേക്കര്‍ എന്നിവരും ലൂസിഫറിലെ തുടര്‍ച്ചയായി തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പുതിയ കഥാപാത്രങ്ങള്‍. കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ നിന്നും ലീക്കായ വീഡിയോയില്‍ ഈ താരങ്ങളുടെ രംഗങ്ങളും ഉണ്ടായിരുന്നു. ലൂസിഫര്‍ എന്ന ആദ്യഭാഗം ഉണ്ടാക്കിയ തരംഗം എമ്പുരാനിലും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Latest Stories

പി കെ ശശിയെ സിപിഎം പുറത്താക്കി; പാലക്കാട് സിപിഎം വിമതരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ നടപടി

യുഎസ് എംബസിക്ക് അടുത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് ഖത്തര്‍; കുവൈത്ത് തീരത്ത് ചരക്ക് കപ്പലില്‍ സ്‌ഫോടനം, എണ്ണ കടലില്‍ പരന്നു

'വിമത കൺവെൻഷൻ അല്ല, വിപ്ലവകാരികളു‌ടെ കൺവെൻഷൻ'; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പി. കെ ശശി

ജി. സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ല, അദ്ദേഹം തീരുമാനം എടുക്കട്ടെ : കെ. സി വേണു​ഗോപാൽ

'അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല ഇ. ശ്രീധരന് നൽകിയിട്ടില്ല'; വിവരാവകാശ അപേക്ഷയിൽ മറുപടി നൽകി അതിവേഗ റെയിൽ മന്ത്രാലയം

ഇറാനെതിരായ യുദ്ധത്തിന് ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന് പ്രചാരണം; റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയാക്കും; തീരുമാനമറിയിച്ച് കിംസ്

ധോണിക്കും കൊഹ്‌ലിക്കും രോഹിത്തിനും മാത്രമല്ല, സഞ്ജുവിനും വൻ ആരാധക പിന്തുണയാണ്: ദിനേശ് കാർത്തിക്

ടി-20 റാങ്കിങ്: വമ്പൻ കുതിപ്പുമായി സഞ്ജു സാംസൺ

'ഓപ്പണർ റോളിൽ നിന്നും അഭിഷേകിനെ പുറത്താക്കണം, പകരം ഇഷാൻ കിഷനെ കൊണ്ടുവരണം': രവി ശാസ്ത്രി