വിനായകിന് സര്‍പ്രൈസുമായി മോഹന്‍ലാലും; ആശംസകളുമായി താരം

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിനായകിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍. പ്ലസ് ടു പരീക്ഷയില്‍ കൊമേഴ്സ് വിഭാഗത്തില്‍ 500ല്‍ 493 മാര്‍ക്കാണ് തൊടുപുഴ സ്വദേശി വിനായക് നേടിയത്. വിജയത്തിന്റെ സന്തോഷത്തിനിടെയാണ് മോഹന്‍ലാലിന്റെ വിളിയെത്തിയത്.

വിനായകിന്റെ തുടര്‍ പഠനത്തിന് എല്ലാ സഹായവും നല്‍കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്നും ആശംസകളും താരം നേര്‍ന്നു. മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ നേരത്തെ തുടര്‍ പഠനത്തിന് സഹായം വാഗ്ദാനം നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിനായകിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു.

മന്‍ കീ ബാത്തില്‍ ഈ സംഭാഷണം പ്രക്ഷേപണം ചെയ്തിരുന്നു. നടന്‍ ദുല്‍ഖറും വിനായകിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. സര്‍പ്രൈസായി ഏറ്റവും പുതിയ മോഡലിലുള്ള സാംസങ് സ്മാര്‍ട്ട്ഫോണു സമ്മാനമായി വീട്ടിലെത്തിച്ചിരുന്നു.

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബിരുദപഠനത്തിന് ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുകയാണ് വിനായക്. തൊടുപുഴ മടക്കത്താനം മണിയന്തടത്ത് മാലില്‍ വീട്ടില്‍ മനോജിന്റെയും തങ്കമ്മയുടെയും മകനാണ്.

Latest Stories

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'