ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മോഹൻലാലും പ്രഭാസും, 'കണ്ണപ്പ'യ്ക്കായി താരങ്ങൾ വാങ്ങിയത് ഇത്രയും തുക ?

വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ റിലീസിനൊരുങ്ങുകയാണ്. ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രത്തിൽ ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികളിലെ വൻ താരങ്ങളാണ് അതിഥി വേഷങ്ങളിലെത്തുന്നത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അ​ഗർവാൾ, പ്രീതി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കണ്ണപ്പയുടെ ബജറ്റും താരങ്ങളുടെ പ്രതിഫലവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

100 കോടി ബജറ്റിലാണ് കണ്ണപ്പ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കണ്ണപ്പയിലൂടെ തെലുങ്കിലേക്ക് എത്തുന്ന ബോളിവുഡ് താരം അക്ഷയ് കുമാർ ശിവന്റെ വേഷത്തിലാണ് എത്തുക. കഥാപാത്രത്തിനായി നടൻ ആറ് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ട്.

കിരാതയെന്ന കഥാപാത്രമായി എത്തുന്ന മോഹൻലാൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്നാണ് വിഷ്ണു മഞ്ചു നേരത്തെ പറഞ്ഞിരുന്നത്. രുദ്ര എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിനെപ്പോലെ പ്രഭാസം പ്രതിഫലം കൈപ്പറ്റിയിട്ടില്ല.

തിന്നൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിഷ്ണു മഞ്ചു അവതരിപ്പിക്കുന്നത്. കാജൽ അ​ഗർവാളാണ് ചിത്രത്തിൽ പാർവതിയുടെ വേഷത്തിലെത്തുന്നത്. വിഷ്ണു, കാജൽ എന്നിവരുടെയടക്കം മറ്റു താരങ്ങളുടെയൊന്നും പ്രതിഫല തുക പുറത്തുവിട്ടിട്ടില്ല.

ജൂൺ 27ന് റിലീസാകുന്ന ചിത്രം 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Latest Stories

'സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്

ആ ഒരു കാര്യം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്, അതുകൊണ്ട് ഞാൻ അടുത്ത വർഷം......: എം എസ് ധോണി

'സഞ്ജു സാംസൺ കാരണമാണ് ആ താരം ടീമിൽ നിന്ന് പടിയിറങ്ങിയത്': ആകാശ് ചോപ്ര

"പറയാൻ പ്രയാസമാണ്"; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഏകദിന ഭാവിയെക്കുറിച്ച് വലിയ പ്രസ്താവനയുമായി ഇന്ത്യൻ സൂപ്പർ താരം

ആ പരമ്പരയ്ക്ക് ശേഷം രോഹിത്തും കോഹ്‌ലിയും ഏകദിനത്തിൽ നിന്നും വിരമിക്കും, ഔദ്യോഗിക പ്രഖ്യാപനം വരുന്നു- റിപ്പോർട്ട്

Asia Cup 2025: 'കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ'; സൂപ്പർ താരത്തെ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർ ആശക്കുഴപ്പത്തിൽ

“ജോലിയില്ലാത്തപ്പോൾ ഞാൻ സാധാരണയായി ക്രിക്കറ്റ് കാണാറില്ല, പക്ഷേ ആ ദിവസം എനിക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല”; തുറന്ന പ്രശംസയുമായി വസീം അക്രം

വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക സർക്കാർ; അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ

കേന്ദ്രമന്ത്രി എവിടെ?; സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് ശേഷം തൃശൂര്‍ എംപിയെ കാണാനില്ലെന്ന് കെഎസ്‌യു