മോഹന്‍ലാല്‍ ഒരു ആവാസവ്യൂഹം; നടനായി സുരേഷ് ബാബുവിന്റെ 101-ാം കാരിക്കേച്ചര്‍

മലയാള സിനിമയിലെ ഒരു മികച്ച നടന്‍ എന്നതിനപ്പുറം നിരവധി മേഖലകളില്‍ സജീവമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ നടന് സഹജീവികളോടുള്ള സ്നേഹത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍ ചിത്രകാരന്‍ സുരേഷ് ബാബു.

വര്‍ഷങ്ങളായി മോഹന്‍ലാലനു വേണ്ടി കാരിക്കേച്ചര്‍ ചിത്രങ്ങള്‍ വരച്ചു നല്‍കാറുള്ള കലാകാരനാണ് സുരേഷ് ബാബു. പുതിയ കാരിക്കേച്ചറിനെ കുറിച്ച് സുരേഷ് തയ്യാറാക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി കഴിഞ്ഞു.

‘മോഹന്‍ലാല്‍ ഒരു ആവാസവ്യൂഹം’ എന്ന പേര് നല്‍കിയരിക്കുന്ന വീഡിയോ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാലിനായി വരയ്ക്കുന്ന 101 -മത് ചിത്രത്തെക്കുറിച്ചാണ് വീഡിയോ. ആറ് മിനുറ്റും 32 സെക്കമന്റുമാണ് വീഡിയോയുടെ ദൈര്‍ഘ്യം.

കുടുംബ ചിത്രം വരയ്ക്കാന്‍ മോഹന്‍ലാല്‍ തന്നെ അദ്ദേഹത്തിന്റെ പുതിയ ഫല്‍റ്റിലേക്ക് ക്ഷണിച്ചിരുന്നതായി സുരേഷ് ബാബു വീഡിയോയില്‍ പറയുന്നു. മോഹന്‍ലാലും ഭാര്യ സുചിത്രയും മക്കളായ പ്രണവ് മോഹന്‍ലാലും വിസ്മയ മോഹന്‍ലാലുമാണ് കാരികേ്ച്ചറിലുള്ളത്. നാല് പേരും ഒപ്പം വീട്ടിലെ വളര്‍ത്തു മൃഗങ്ങളും ചിത്രത്തിലുണ്ട്. നിശ്ചിത പേരിട്ടിരിക്കുന്ന നായകളും പൂച്ചകളുമാണ് കുടുംബത്തോടൊപ്പം ചിത്രത്തിലുള്ളത്.

മോഹന്‍ലാല്‍ സഹജീവികളായ മനുഷ്യരോട് കാണിക്കുന്ന കരുതലും കരുണയും ലോകത്തിനറിയാമെന്നും, എന്നാല്‍ അത് എവിടെയും ചര്‍ച്ചയായിട്ടില്ലെന്നും സുരേഷ് ബാബു വീഡിയോയില്‍ പറയുന്നു. വാഷ് ബേസനില്‍ ഒരു ഉറുമ്പിനെ കണ്ടാല്‍ അതിനെ എടുത്ത് കളഞ്ഞിട്ട് മാത്രം ടാപ്പ് ഓണ്‍ ചെയ്യുന്ന വ്യക്തിയാണ് മോഹന്‍ലാല്‍ എന്നും സുരേഷ് ബാബു പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ