ഇടിക്കൂട്ടില്‍ നിന്നും ഇറങ്ങി ഇന്ത്യയിലേക്ക്; വിജയ് ദേവരകൊണ്ടയ്ക്ക് ഭീഷണിയായി ബോക്‌സിംഗ് ഇതിഹാസം!

വിജയ് ദേവരക്കൊണ്ടയുടെ ‘ലൈഗര്‍’ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍. വിജയ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോക്‌സര്‍ ആയാണ് വിജയ് ദേവരക്കൊണ്ട എത്തുന്നത്.

മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ ടൈസണ്‍ ഇടിക്കൂട്ടില്‍ നിന്നിറങ്ങിയതോടെ ഹോളിവുഡ് സിനിമകളില്‍ സജീവമായിരുന്നു. ഹാംഗ് ഓവര്‍ സീരിസിലെ ആദ്യ രണ്ട് ഭാഗങ്ങളില്‍ അദ്ദേഹം മൈക്ക് ടൈസണായി തന്നെ അഭിനയിച്ചിരുന്നു. ഡെഡ്ലി കോണ്‍ട്രാക്ട്, കിക്ക് ബോക്‌സര്‍, ഇപ്മാന്‍ 3 എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ലൈഗറില്‍ അനന്യ പാണ്ഡെ ആണ് നായിക. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. സ്റ്റൈലിഷ് മാസ് മസാല സിനിമകള്‍ ഒരുക്കാറുള്ള പുരി ജഗന്നാഥിന്റെ ഈ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയെ വ്യത്യസ്ത മേക്കോവറില്‍ കാണാന്‍ കഴിയും.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മ്മിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.

Latest Stories

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ