അന്താരാഷ്ട്ര വേദികളിൽ വീണ്ടും മലയാളി തിളക്കം; റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് മിഥുൻ മുരളിയുടെ 'കിസ്സ് വാഗൺ'; ബ്രൈറ്റ് ഫ്യൂച്ചർ വിഭാഗത്തിൽ 'റിപ്ടൈഡും'

സ്വതന്ത്ര സിനിമകൾക്കും പരീക്ഷണ സിനിമകൾക്കും വലിയ രീതിയിൽ പ്രാധാന്യം നൽകുന്ന ലോകോത്തര ചലച്ചിത്രമേളയാണ് നെതർലന്റ്സിൽ വെച്ചു നടക്കുന്ന റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘സെക്സി ദുർഗ്ഗ’, പി. എസ് വിനോദ് രാജ് സംവിധാനം ചെയ്ത ‘കൂഴങ്കൽ’ എന്നീ ചിത്രങ്ങൾ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ ടൈഗർ കോമ്പറ്റീഷനിൽ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.

ഡോൺ പാലത്തറയുടെ ‘ഫാമിലി’, മഹേഷ് നാരായണന്റെ ‘മാലിക്’, സെന്ന ഹെഗ്ഡെയുടെ ‘1744 വൈറ്റ് ആൾട്ടോ’, ഷിനോസ് റഹ്മാൻ സജാസ് റഹ്മാൻ എന്നിവർ സംവിധാനം ചെയ്ത ‘ചവിട്ട്’, കൃഷ്ണേന്ദു കലേഷ് സംവിധാനം ചെയ്ത ‘പ്രാപ്പെട’ എന്നീ മലയാള ചിത്രങ്ങൾ റോട്ടർഡാമിൽ കഴിഞ്ഞ വർഷങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ട മലയാള ചിത്രങ്ങളാണ്.

ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രം കൂടി റോട്ടർഡാം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ ടൈഗർ കോമ്പറ്റീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നവാഗതസംവിധായകൻ മിഥുൻ മുരളിയുടെ പരീക്ഷണചിത്രം ‘കിസ് വാഗൺ’ എന്ന ചിത്രമാണ് അൻപത്തിമൂന്നാമത് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ടൈഗർ വിഭാഗത്തിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ ചിത്രം കൂടിയാണ് കിസ്സ് വാഗൺ.

May be an illustration of text

മിലിറ്ററി ഭരിക്കുന്ന സാങ്കൽപ്പിക നഗരത്തിൽ പാർസൽ സർവീസ് നടത്തുന്ന ഐല എന്ന പെൺകുട്ടിയുടെ യാത്രയാണ് കിസ് വാഗൺന്റെ പ്രമേയം. നിഴൽനാടകങ്ങളുടെ (ഷാഡോ പ്ലേ) രൂപഘടന ഇമേജറികളിൽ ഉൾക്കൊണ്ട്, രണ്ടായിരത്തോളം കരകൗശലനിർമ്മിതമായ ഷോട്ടുകളുടെയും ഓഡിയോ – വീഡിയോ അകമ്പടികളുടെയും ഒരുക്കിയിട്ടുള്ളതാണ് മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കിസ്സ് വാഗൺ. ചിത്രത്തിന്റെ അനിമേഷനും, എഡിറ്റിങ്ങും, സൗണ്ട് ഡിസൈനും, മ്യൂസിക്കും നിർവഹിച്ചിരിക്കുന്നത് മിഥുൻ തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ‘പ്രാപ്പെട’ എന്ന ചിത്രത്തിന്റെ സംവിധായകൻ കൃഷ്ണേന്ദു കലേഷ് ആണ് ചിത്രം ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നത്.

കൂടാതെ നവാഗതനായ അഫ്രദ് വി. കെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ‘റിപ്ടൈഡ്’ എന്ന മലയാള ചിത്രം റോട്ടർഡാമിൽ ബ്രൈറ്റ് ഫ്യൂച്ചർ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നതെല്ലാം ചലച്ചിത്ര പഠന വിദ്യാർത്ഥികളാണ്.

അതേസമയം നിവിൻ പോളിയെ നായകനാക്കി പ്രശസ്ത സംവിധായകൻ റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘യേഴു കടൽ യേഴു മലൈ’ റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ജനുവരി 25 മുതല്‍ ഫെബ്രുവരി 4 വരെയാണ് നെതർലാന്‍ഡ്‍സിലെ റോട്ടര്‍ഡാമില്‍ വെച്ചാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ജോനാഥൻ ഒഗിൽവി സംവിധാനം ചെയ്ത ‘ഹെഡ് സൗത്ത്’ എന്ന ചിത്രമാണ് ഫെസ്റ്റിവലിലെ ഓപ്പണിങ് ഫിലിം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ