'വിനീതിനോട് നിന്നെ കുറച്ചു റീടേക്ക് വിളിച്ചു ടോര്‍ച്ചര്‍ ചെയ്യാന്‍ പറഞ്ഞാലോ..?'; അജുവിനോട് മിഥുന്‍ മാനുവല്‍ തോമസ്

“ഹൃദയം” സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് നടന്‍ അജു വര്‍ഗീസ്. ഷോട്ടിന് ശേഷം പ്രിവ്യു കാണുന്ന വിനീത് ശ്രീനിവാസന്റെ തൊട്ടു പിന്നില്‍ നിന്ന് മോണിറ്ററിലേക്ക് നോക്കുന്ന തന്റെ ചിത്രമാണ് അജു പങ്കുവെച്ചിരിക്കുന്നത്. “”ദൈവമേ ഇതെങ്കിലും ഒന്ന് ശരിയാകണേ”” എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

ചിത്രത്തിന് രസകരമായ കമന്റ് നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. “”വിനീതിനോട് നിന്നെ കുറച്ചു റീടേക്ക് വിളിച്ചു ടോര്‍ച്ചര്‍ ചെയ്യാന്‍ പറഞ്ഞാലോ..?? ചുമ്മാ ഒരു മനസുഖത്തിന്..”” എന്ന കമന്റാണ് മിഥുന്‍ ചിത്രത്തിന് കുറിച്ചിരിക്കുന്നത്.

നിമിഷങ്ങള്‍ക്കകം തന്നെ കമന്റ് ആരാധകര്‍ ഏറ്റെടുത്തു. ആറാം പാതിരയിലേക്ക് ക്ഷണിച്ച് റീടേക്ക് കൊടുക്ക് അതല്ലേ റിയല്‍ ഹീറോയിസം, ആറാം പാതിര എഫ്ക്ട് ആണോ, ത്രില്ലര്‍ എഴുതി സൈക്കോ ആയി എന്നിങ്ങനെയുള്ള മറുപടി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്.

വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൃദയം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. വിനീത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

Latest Stories

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍