'ഏത് വൈബ്? എംജി വൈബ്',​ ഗ്ലോബൽ സ്റ്റാറായി എം.ജി ശ്രീകുമാർ, വൈറലായി എഐ വീഡിയോ

മലയാളി പ്രേക്ഷകരുടെ പ്രിയ ​ഗായകൻ ​എംജി ശ്രീകുമാറിന്റെ എഐ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഗ്ലോബൽ സ്റ്റാറായി മാറിയ എംജി ശ്രീകുമാറിന്റെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ‘നരൻ’ സിനിമയിലെ ‘വേൽമുരുകാ ഹരോ ഹരാ’ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ‘എങ്ങനെയുണ്ട് എഐ ചേട്ടന്മാരുടെ പരിപാടി’ എന്ന അടിക്കുറിപ്പോടെ എംജി ശ്രീകുമാർ തന്നെയാണ് വിഡിയോ പങ്കുവച്ചത്. ആയിരങ്ങൾ തടിച്ചുകൂടിയ വേദികളെ ഹരംകൊള്ളിക്കുന്ന പോപ് ഗായകനായാണ് എംജി ശ്രീകുമാർ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

മോഡേൺ ലുക്കിൽ സ്റ്റൈലിഷായാണ് എംജി ശ്രീകുമാറിനെ വിഡിയോയിൽ അവതരിപ്പി‌ക്കുന്നത്. കറുത്ത ടീഷർട്ടും ആഭരണങ്ങളും ധരിച്ച് മസിലുകളുമായി ഇതുവരെ കാണാത്ത തരത്തിലാണ് വിഡിയോയിൽ ​ഗായകനെ കാണാൻ സാധിക്കുക. എഐ വിഡിയോയുടെ അവസാനം മോഹൻലാലിന്റെ തകർപ്പൻ ഡാൻസും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്.

വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ‘അടി ഒരു എഐ പൂക്കുറ്റി, ‘എംജി വേറെ ലെവൽ’, ‘എംജി അണ്ണന്റെ അടുത്ത് ഒരു വേടനും വരില്ല’, ‘എംജി അണ്ണൻ പവർ’, പയിനായിരം പൂച്ചെണ്ടുകൾ, ‘എംജി സൂപ്പർ’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി