'ഒറ്റ നോട്ടത്തിൽ ഗ്രീക്ക് ദേവതയെ പോലെ'; വ്യത്യസ്തമായ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി സോനം കപൂർ

മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ ദേവതയെപോലെ തിളങ്ങി സോനം കപൂർ. തന്റെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്ന സോനം കപൂറിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയായിൽ വെെറലായി മാറിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഔട്ട്ഫിറ്റാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിനായി സോനം  തിരഞ്ഞെടുത്തിരിക്കുന്നത്.

ഓഫ് വൈറ്റ് നിറത്തിലുള്ള സാറ്റൻ മെറ്റീരിയലിലാണ് ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. മുത്തുകളും ചെറിയ സീക്വൻസുകളും പിടിപ്പിച്ച സ്കർട്ടും അതിന് ചേരുന്ന രീതിയിൽ മുത്തുകൾ പിടിപ്പിച്ച് പല ലെയറുകളായി ഡിസൈൻ ചെയ്തിരിക്കുന്ന ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ഒരു ഗ്രീക്ക്

ദേവതയെ പോലെ അതീവ സുന്ദരിയായാണ് സോനത്തിനെ ചിത്രത്തിൽ കാണുന്നത്. വസ്ത്രത്തിന്റെ ഡിസൈനർ ബ്രാൻഡായ അബു ജാനി സന്ദീപ് ഖോക്ലയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

മാർച്ചിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം സോനം കപൂർ ആരാധകരെ അറിയിച്ചത്. വ്യവസായിയായ ആനന്ദ് അഹൂജയാണ് സോനത്തിൻറെ പങ്കാളി. 2018ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം സിനിമകളിൽ താരം അത്ര സജീവമായിരുന്നില്ല. സോനത്തിന് ആശംസകൾ നേർന്ന് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ