മേഘ്‌ന രാജിനും കുഞ്ഞിനും കുടുംബത്തിനും കോവിഡ്; ഭയക്കാനില്ലെന്ന് താരം

നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ് പോസിറ്റീവ്. മേഘ്‌നയുടെ അമ്മയും കന്നഡ നടിയുമായ പ്രമീള ജോഷായിക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് മേഘ്‌നയ്ക്കും കുഞ്ഞിനും ടെസ്റ്റ് കോവിഡ് പോസിറ്റീവ് ആയത്.

“”എല്ലാവര്‍ക്കും നമസ്‌കാരം, എന്റെ അച്ഛന്‍, അമ്മ, ഞാന്‍, കുട്ടി എന്നിവര്‍ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഈ പരിശോധനാഫലത്തിന്റെ കാര്യം അറിയിച്ചിട്ടുണ്ട്. ഇതില്‍ ഭയക്കേണ്ട”” എന്നാണ് മേഘ്‌ന ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

ഒക്ടോബര്‍ 22-ന് ആയിരുന്നു മേഘ്ന രാജിന് ആണ്‍കുഞ്ഞ് പിറന്നത്. ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിന്റെ വേദനയില്‍ കഴിയുന്ന കുടുംബത്തില്‍ സന്തോഷം നിറച്ചാണ് ജൂനിയര്‍ ചിരു എത്തിയത്. മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്ന തിയതിയില്‍ ജനിച്ച കുഞ്ഞിനെ ചിരഞ്ജീവിയുടെ പുനര്‍ജന്മമാണെന്നും കുടുംബം വിശേഷിപ്പിച്ചിരുന്നു.

മേഘ്‌ന നാലു മാസം ഗര്‍ഭിണിയായിരിക്കെ ആയിരുന്നു ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായ വിയോഗം. ചിരുവിന്റെ വേര്‍പാടിന് ശേഷം മേഘ്‌നയ്ക്ക് പൂര്‍ണ പിന്തുണയുമായി ചിരഞ്ജീവിയുടെ കുടുംബം താരത്തിനൊപ്പം ഉണ്ടായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക