രജനികാന്തിനും വിജയ്ക്കുമെതിരെ നിയമനടപടിക്ക് ഒരുങ്ങി മീര മിഥുന്‍; കോപം ആളിക്കത്തിയാല്‍ കണ്ണകിയെ പോലെ ചുട്ടെരിക്കും, വിവാദമായി ട്വീറ്റുകള്‍

രജനികാന്തിനും വിജയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടിയും മുന്‍ ബിഗ് ബോസ് താരവുമായ മീര മിഥുന്‍. ഇരുവരും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങളാണ് മീര ഉയര്‍ത്തിയിരിക്കുന്നത്. തമിഴ്‌നാട് തന്നെ ബഹിഷ്‌കരിച്ചതിനാലാണ് താനൊരു സൂപ്പര്‍ മോഡലായതെന്നും അതില്‍ നന്ദിയുണ്ടെന്നും മീര ട്വീറ്റ് ചെയ്തു.

മീര മിഥുന്റെ ട്വീറ്റുകള്‍:

രജനികാന്ത് (കന്നഡ) വിജയ് (ക്രിസ്ത്യന്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നത് എന്നെ അപകീര്‍ത്തിപ്പെടുത്താനാണോ? സ്ത്രീയെ അപമാനിച്ചതിലും സൈബര്‍ ആക്രമണം നടത്തിയാലും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മടിക്കില്ല. എല്ലാം ദൈവം കാണുന്നുണ്ട്.

തമിഴ്‌നാട് എന്നെ ബഹിഷ്‌കരിച്ചു. അതിന് നന്ദി. അതുകൊണ്ടാണല്ലോ ഞാനിന്ന് ഒരു സൂപ്പര്‍മോഡല്‍ ആയതും, രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടതും. അതുപോലെ തമിഴ് സിനിമാ മേഖലയും എന്നെ ബഹിഷ്‌കരിച്ചു. അതുകൊണ്ട് ഞാനിന്ന് ബോളിവുഡിലും ഹോളിവുഡിലും എത്തി. പക്ഷേ എനിക്കെന്താണ് മനസിലാകാത്തത് എന്ന് വെച്ചാല്‍ തമിഴ്‌നാട് എന്തിനാണ് എന്റെ പുറകേ വരുന്നത്, എന്നെ പറ്റി പറയുന്നത് മാത്രമാണോ അവരുടെ ജോലി.

തമിഴ് സിനിമയില്‍ മലയാളികളും ക്രിസ്ത്യാനികളും ആധിപത്യം സ്ഥാപിച്ചു. കണ്ണകിയെ പോലെ കോപം ആളിക്കത്തിയാല്‍ തമിഴ്‌നാടിനെ മധുരൈയെപ്പോലെ ചുട്ടെരിക്കും.

മീരയുടെ ട്വീറ്റുകള്‍ ചര്‍ച്ചയായതോടെ പരിഹാസവും വിമര്‍ശനവുമായി ഒട്ടനവധി പേര്‍ രംഗത്തെത്തി. നേരത്തെ നടി തൃഷ തന്റെ സ്‌റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുവെന്നും തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് തൃഷയുടെ പോസ്റ്റുകള്‍ എന്നുമായിരുന്നു മീരയുടെ ആരോപണം.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്