'മറിയം വന്ന് വിളക്കൂതി'; പോസ്റ്റര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന “മറിയം വന്ന് വിളക്കൂതി”യുടെ പോസ്റ്റര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ശബരീഷ് വര്‍മ്മ, സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

“ബ്രില്ല്യന്‍സുകളില്ലാത്ത ചിത്രം” എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലറായാണ് ഒരുക്കുന്നത്. സിനോജ് അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്.

എആര്‍കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം പൂര്‍ത്തിയാക്കുന്നതിനായുള്ള നിര്‍മ്മാതാവിന്റെ കഷ്ടപാടുകള്‍ നിരത്തി സംവിധായകന്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിനിമ തീര്‍ക്കാനായി ഭാര്യയുടെ പേരില്‍ പണയത്തില്‍ ഇരിക്കുന്ന സ്ഥലം പോലും ഈട് എഴുതി കൊടുക്കേണ്ടി വന്ന നിര്‍മാതാവിന്റെ അവസ്ഥയൊക്കെ പറഞ്ഞായിരുന്നു കുറിപ്പ്.

Latest Stories

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ