36 മണിക്കൂര്‍ ആണ് ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തത്, ഒന്ന് ചാടാന്‍ പറഞ്ഞാല്‍ ഉണ്ണി രണ്ട് ചാടും..; 'മാര്‍ക്കോ' കലാസംവിധായകന്‍

ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’ ഇന്ത്യയൊട്ടാകെ തരംഗം തീര്‍ത്ത് കഴിഞ്ഞു. 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി മുന്നോട്ട് കുതിക്കുകയാണ് ചിത്രം. മലയാളത്തിലെ മോസ്റ്റ് വയലന്റ് മൂവി എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്. 50ല്‍ അധികം പേരുമായി ക്ലൈമാക്‌സില്‍ ഉണ്ണി മുകുന്ദന്‍ നടത്തുന്ന ഫൈറ്റ് സീന്‍ എടുത്തത് തുടര്‍ച്ചയായ 36 മണിക്കൂര്‍ കൊണ്ടാണ്.

ചിത്രത്തിന്റെ കലാസംവിധായകനായ സുനില്‍ ദാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റെല്ലാ സിനിമകളും മാറ്റി വച്ചാണ് ഉണ്ണി മാര്‍ക്കോ ചെയ്തത്. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെയും ഉപയോഗിച്ചിട്ടില്ല. വലിയ സ്പിരിറ്റിലാണ് നടന്‍ ഈ സിനിമയിലെ ഫൈറ്റ് സീനുകള്‍ ചെയ്തിട്ടുള്ളത്. ഫൈറ്റ് മാസ്റ്റര്‍ കലൈ കിങ്സ്റ്റണ്‍ അതിന് തയ്യാറാവുകയുമില്ല.

ഒന്ന് ചാടാന്‍ പറഞ്ഞാല്‍ ഉണ്ണി രണ്ട് തവണ ചാടാന്‍ തയ്യാറാണ്. ക്ലൈമാക്‌സ് രംഗത്തില്‍ സിക്‌സ് പാക്കൊക്കെ ആയിട്ടാണ് ഉണ്ണിയെ കാണിക്കുന്നത്. ഏറ്റവും അധികം സമയം തുടര്‍ച്ചയായി ഷൂട്ട് ചെയ്ത രംഗമാണ് ആ ക്ലൈമാക്‌സ് ഫൈറ്റ്. തുടര്‍ച്ചയായി 36 മണിക്കൂറാണ് ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തത്.

സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീര്‍ ദുഹാന്‍ സിംഗിന് പോകേണ്ട ആവശ്യമുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തത്. ആ രംഗം എന്ന് പറഞ്ഞാല്‍ 50 പേര്‍ക്കൊപ്പമുള്ള വലിയ ഫൈറ്റ് സീനാണല്ലോ. ഇതിന്റെ ബ്രേക്കില്‍ ഉണ്ണി പോയി വര്‍ക്ക് ഔട്ട് ചെയ്യണം. എങ്കില്‍ മാത്രമേ ആ സിക്‌സ് പാക്കൊക്കെ വ്യക്തമാവുകയുള്ളൂ.

അങ്ങനെ ഏറെ ഡെഡിക്കേഷനോടെയാണ് ഉണ്ണി മുകുന്ദന്‍ ഈ സിനിമ ചെയ്തത്. അത് തന്നെയാണ് ഈ സിനിമയുടെ വിജയത്തിന്റെ കാരണവും എന്നാണ് സുനില്‍ ദാസ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, മാര്‍ക്കോ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റ് ആയിക്കഴിഞ്ഞു. ചിത്രം ഇനി കൊറിയയിലും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ