എന്റെ അവാര്‍ഡ്‌ ദാനം അവര്‍ സംപ്രേഷണം ചെയ്തില്ല, ഇന്നും അത് എനിക്ക് ഒരു വേദനയാണ്: മനോജ് കെ ജയൻ

‘അനന്തഭദ്രം’ എന്ന സിനിമയിലെ കഥാപാത്രം  സമ്മാനിച്ച  ഫിലിം ക്രിട്ടിക്സ് അവാര്‍ഡും അതുമായി ബന്ധപ്പെട്ട വേദനാജനകമായ ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് മനോജ് കെ ജയന്‍.

മനോജ്‌ കെ ജയന്‍റെ വാക്കുകള്‍

“സ്റ്റേറ്റ് അവാര്‍ഡിന്റെ പരിഗണനയില്‍ ‘ദിഗംബരന്‍’ വന്നപ്പോള്‍ ചില മുട്ടാപോക്ക് ന്യായങ്ങള്‍ പറഞ്ഞു ഒഴിവാക്കുകയായിരുന്നു. പിന്നീട് ഫിലിം ക്രിട്ടിക്സ് ‌അവാര്‍ഡ് ലഭിച്ചപ്പോള്‍ സന്തോഷിച്ചു, പക്ഷെ അവിടെയും എനിക്ക് വേദനിപ്പിക്കുന്ന അനുഭവമുണ്ടായി.

ആ വര്‍ഷം എനിക്കും ചാന്ത്പൊട്ടിലെ പ്രകടനത്തിന് ദിലീപിനുമാണ് അവാര്‍ഡ്‌ ലഭിച്ചത്. ഇത് ഒരു ചാനല്‍ ലൈവ് ആയിട്ടല്ലാതെ  ടെലികാസ്റ്റ് ചെയ്തിരുന്നു. അവാര്‍ഡ്‌ സംപ്രേഷണം ചെയ്ത ദിവസം ഞാന്‍ എല്ലാവരെയും കാര്യം അറിയിച്ചു. ഞാന്‍ അന്ന് ചെന്നൈയില്‍ ആയിരുന്നു.

പക്ഷെ ദിലീപ് അവാര്‍ഡ്‌ വാങ്ങുന്നതിന് ശേഷമുള്ള എന്റെ അവാര്‍ഡ്‌ ദാനം അവര്‍ സംപ്രേഷണം ചെയ്തില്ല, ഇന്നും അത് എനിക്ക് ഒരു വേദനയാണ്”. മനോജ്‌ കെ ജയന്‍ പങ്കുവെയ്ക്കുന്നു.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ