ടെക്‌നോളജി മൂലം ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാരനായി വിനീത് ശ്രീനിവാസന്‍; 'മനോഹരം' ഉടന്‍ എത്തും

വിനീത് നായകനാകുന്ന പുതിയ ചിത്രമാണ് മനോഹരം. രണ്ട് ആര്‍ട്ടിസ്റ്റുകളുടെ കഥയാണ് ചിത്രം പറയുന്നത്. ചെറുപ്പം മുതലേ ഉള്ളിലുള്ള ഒരു കോംപ്ലക്‌സ് അലട്ടുന്ന വ്യക്തിയായാണ് വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഓര്‍മയുണ്ടോ ഈ മുഖം” എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ദാസാണ് നായികയായി എത്തുന്നത്. ഇന്ദ്രന്‍സ്, ദീപക് പറമ്പോള്‍, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ്, ബോസില്‍ ജോസഫ് പ്രധാന വേഷങ്ങളിലെത്തുന്നു.

ടെക്‌നോളജിയുടെ കടന്നുവരവോടെ മനുഷ്യപ്രയത്‌നം ആവശ്യമില്ലാത്ത കുറെ മേഖലകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ടെക്‌നോളജി മൂലം ജോലി നഷ്ടപ്പെട്ട ഒരു സാധാരണ മനുഷ്യന്റെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

പാലക്കാടാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഈ മാസം ചിത്രം തീയേറ്ററുകളിലെത്തും

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...