'മഞ്ഞുമ്മല്‍ ബോയ്‌സ്' കുടുങ്ങിപ്പോയ ഗുണ കേവ്‌സ്; ഇവിടെയാണ് 'ഡെവിള്‍സ് കിച്ചന്‍' എന്ന ഗുഹ...

‘കണ്മണി അന്‍പോട് കാതലന്‍..’ ഈ പാട്ട് മൂളാത്തവരായി ആരും തന്നെ കാണില്ല, ഇന്നും സംഗീതാസ്വാദകരുടെ പ്ലേ ലിസ്റ്റിലെ ഫേവറിറ്റ് ഗാനമായിരിക്കും ഇത്. 1991ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രമായ ‘ഗുണ’യിലെ ഹിറ്റ് ഗാനമാണിത്. ഏറെ പ്രത്യേകതകളുള്ള ഈ പ്രണയ ഗാനം ചിത്രീകരിച്ചത് എവിടെയാണ് പലര്‍ക്കും അറിയാനിടയില്ല. കൊടൈക്കനാലിലെ ഗുണാ കേവ്‌സ് അഥവാ ഡെവിള്‍സ് കിച്ചന്‍ എന്ന ഗുഹയിലാണ് ഈ ഗാനം ചിത്രീകരിച്ചന്നത്. ആ ഗാനത്തിന്റെ ചിത്രീകരണത്തിന് ശേഷം ഗുഹയിലേക്ക് സഞ്ചാരികള്‍ ഒഴുകി എത്തിയിരുന്നു. ഗുഹയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുകയും കമിതാക്കള്‍ ഇവിടെയെത്തി ആത്മഹത്യ ചെയ്യുന്നത് പതിവാകാനും തുടങ്ങിയതോടെ ഗുഹയിലെ ഏറ്റവും ആഴമേറിയ ഭാഗം എന്നന്നേക്കുമായി അടച്ചു.

ഈ ഗുഹ കാണാനായാണ് കൊച്ചിയില്‍ നിന്നൊരു ടീം പോയത്. തുടര്‍ന്ന് അവിടെ കുടുങ്ങി പോകുന്നതും. പറഞ്ഞു വരുന്നത് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയെ കുറിച്ചാണ്, മഞ്ഞുമ്മല്‍ ബോയ്‌സ് കുടുങ്ങിപ്പോയ ഗുണ കേവ്‌സിനെ കുറിച്ചാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ട്രെയ്‌ലര്‍ എത്തിയതോടെയാണ് ഗുണ കേവ്‌സ് വീണ്ടും ചര്‍ച്ചയാകുന്നത്. യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് പിറവിയെടുത്ത കഥയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു കൂട്ടം യുവാക്കള്‍ ഗുണ കേവ്‌സ് കാണാന്‍ പോകുന്നതും കൂട്ടത്തിലെ ഒരു യുവാവ് ഗുഹയില്‍ കുടുങ്ങിപ്പോകുന്നതും പിന്നീട് നടക്കുന്ന രക്ഷാപ്രവര്‍ത്തനം ഒക്കെയാണ് സിനിമ പറയുക.

ഗുണ സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഗുഹ ആയതിനാല്‍ തന്നെ ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതര്‍ കാതല്‍ അല്ല’ എന്ന ഗാനത്തിന്റെ ശകലങ്ങളും സിനിമയുടെ ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, ചന്തു സലിംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് ഒരുക്കുന്ന സിനിമയുടെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യൂഷന്‍ ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സുഷിന്‍ ശ്യാം ആണ് സംഗീതം. സുഷിനും വേടനും ചേര്‍ന്നൊരുക്കിയ ഗാനം നേരത്തെ പുറത്തെത്തിയിരുന്നു. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്.

അതേസമയം, 1821ല്‍ ബ്രിട്ടീഷ് ഫോറസ്റ്റ് ഓഫീസര്‍ ആയിരുന്ന ബി എസ് വാര്‍ഡ് ആയിരുന്നു ഡെവിള്‍സ് കിച്ചന്‍ എന്ന ഈ ഗുഹ കണ്ടെത്തിയത്. പില്ലര്‍ റോക്ക്‌സ് എന്നറിയപ്പെടുന്ന മൂന്ന് ഭീമാകാരമായ പാറകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗുഹകളുടെ ഒരു കൂട്ടമാണ് ഡെവിള്‍സ് കിച്ചന്‍. ഷോള മരങ്ങളും പുല്ലും നിറഞ്ഞ പ്രദേശത്താണ് ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 2230 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ തണുപ്പും മഞ്ഞുമൊക്കെ നിറഞ്ഞ കാലാവസ്ഥയായിരിക്കും ഗുഹയ്ക്കുള്ളിലും പുറത്തും. വവ്വാലുകള്‍ സ്ഥിര താമസമാക്കിയ ഇവിടുത്തെ ഏറ്റവും അഗാധമായ ഭാഗത്തേക്ക് വീണ് പതിമൂന്നോളം പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഈ ആഴമേറിയ ഭാഗമാണ് ഡെവിള്‍സ് കിച്ചന്‍ അഥവാ പിശാചിന്റെ അടുക്കള എന്നറിയപ്പെടുന്നത്.

ഈ അപകടകരമായ ഗുഹകള്‍ ഇപ്പോള്‍ സംരക്ഷിതമാണ്. കൂടാതെ വിനോദസഞ്ചാരികള്‍ക്ക് ഗുഹാ സംവിധാനത്തിന്റെ ഭാഗങ്ങള്‍ ദൂരെ നിന്ന് കാണാന്‍ കഴിയും. പ്രധാന കവാടത്തില്‍ നിന്ന് ഏകദേശം 400 മീറ്റര്‍ നടന്ന് വേണം സഞ്ചാരികള്‍ ഗുഹയിലും കുന്നിന്‍ മുകളിലും എത്താന്‍. കൊടൈക്കനാല്‍ ബസ് സ്റ്റേഷനില്‍ നിന്ന് 8.5 കിലോമീറ്ററും പില്ലര്‍ റോക്കില്‍ നിന്ന് 1.5 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ഗുഹയുടെ പേരിന് പിന്നില്‍ ഒരു ഹിന്ദു പുരാണവും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. പുരാണങ്ങള്‍ അനുസരിച്ച്, പാണ്ഡവര്‍ ഇവിടെ താമസിച്ചിരുന്ന സമയത്ത് ഭക്ഷണം പാകം ചെയ്യാന്‍ ഇവിടം ഉപയോഗിച്ചതിനാലാണ് ഡെവിള്‍സ് കിച്ചണ്‍ എന്ന പേര് ലഭിച്ചത് എന്നും പറയപ്പെടുന്നുണ്ട്. ഇപ്പോള്‍ ഗുഹയ്ക്ക് സമീപത്ത് ഒരു വാച്ച് ടവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൊടൈക്കനാലിന്റെ കാഴ്ചകളും കാലാവസ്ഥയും ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലമാണ് ഈ വാച്ച് ടവര്‍.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി