'മഞ്ഞുമ്മൽ ബോയ്സിന്' വീണ്ടും ചരിത്രനേട്ടം; ഇത് ശരിക്കും സീൻ മാറ്റിയത്

തെന്നിന്ത്യയിലൊട്ടാകെ തരംഗമായി മാറികൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’. ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന മലയാള ചിത്രം കൂടിയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ്.

ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിരവധി കേന്ദ്രങ്ങളിൽ ഹൗസ്ഫുൾ ഷോകളുമായാണ് മുന്നേറുന്നത്. 200 കോടി നേട്ടത്തിന് പുറമെ ഇപ്പോഴിതാ പുതിയൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. എല്ലാ തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും 10 കോടിയിലധികം കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്.

തമിഴിൽ നിന്നും രജനികാന്ത് ചിത്രം ‘എന്തിരൻ’, കന്നഡയിൽ നിന്ന് കെജിഎഫ് പാർട്ട് 2, തെലുങ്കില്‍ നിന്ന് എസ് എസ് രാജമൗലിയുടെ ‘ബാഹുബലി പാർട്ട് 1’ എന്നീ ചിത്രങ്ങളാണ് ഇതിന് മുൻപ് മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പത്ത് കോടി നേട്ടം സ്വന്തമാക്കിയ മറ്റ് ചിത്രങ്ങൾ.

2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തിൽ ഇതുവരെയിറങ്ങിയ സർവൈവൽ- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പറവ ഫിലിംസിന്റെ ബാനറിൽ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Latest Stories

മോഹന്‍ലാല്‍ സിനിമയിലെ ഐറ്റം ഡാന്‍സിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു, ആ ഒറ്റ കാരണം കൊണ്ടാണ് അതില്‍ അഭിനയിച്ചത്; വെളിപ്പെടുത്തി കാജല്‍

'തെക്ക് വടക്കു'മായി വിനായകനും സുരാജും; നൻപകലിന് ശേഷം വീണ്ടും എസ്. ഹരീഷ്; ക്യാരക്ടർ ടീസർ പുറത്ത്

കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിലൂടെ പ്രബീര്‍ പുര്‍ക്കയസ്ത തിരിച്ചടി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് മന്ത്രി പി രാജീവ്

ചരിത്രത്തിന് തൊട്ടരികെ ഭുവനേശ്വർ കുമാർ, മറികടക്കാൻ ഒരുങ്ങുന്നത് ഐപിഎൽ ഇതിഹാസത്തെ; ഭുവിക്കായി കൈയടിച്ച് ക്രിക്കറ്റ് ലോകം

ഓവറാക്കി ചളമാക്കിയോ? 'ഗുരുവായൂര്‍ അമ്പലനടയില്‍' എങ്ങനെ? പ്രേക്ഷക പ്രതികരണം

അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്, അത് സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്നു; തെന്നിന്ത്യൻ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി

സല്‍മാന്‍ ഖാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി, ഞാന്‍ പറ്റില്ലെന്നും പറഞ്ഞു.. ഞാന്‍ എല്ലാവരോടും നോ പറയും: നടി ഷര്‍മിന്‍ സേഗാള്‍

IPL 2024: പറ്റുമെങ്കിൽ മുഴുവൻ സീസൺ കളിക്കുക അല്ലെങ്കിൽ വെറുതെ ലീഗിലേക്ക് വരരുത്, സൂപ്പർതാരങ്ങൾക്ക് കർശന നിർദേശം നൽകി ഇർഫാൻ പത്താൻ

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്

സിനിമാതാരങ്ങൾക്ക് വേണ്ടി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ; ആരോപണത്തിൽ കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്നാട് ബിജെപി