'സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു'; രണ്ടാംവരവിന്‍റെ അഞ്ചാം വാര്‍ഷികത്തില്‍ മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ രണ്ടാം വരവിന് വഴിയൊരുക്കിയ ചിത്രമാണ് “ഹൗ ഓള്‍ഡ് ആര്‍ യു”. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുകയാണ്. ഈ അവസരത്തില്‍ സഹപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു വാര്യര്‍. തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് “ഹൗ ഓള്‍ഡ് ആര്‍ യു” “എത്ര വയസായി” എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞുവെന്ന് മഞ്ജു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

“ഹൗ ഓള്‍ഡ് ആര്‍ യു” റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. പണ്ടത്തെ തിയേറ്ററുകളിലെ റീലുകള്‍ പോലെ വര്‍ഷങ്ങള്‍ എത്ര വേഗമാണ് ഓടിത്തീരുന്നത്! സിനിമാഭിനയ ജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെപ്പോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം. വ്യക്തിപരമായ ഒരുപാട് സന്തോഷം നല്‍കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് “ഹൗ ഓള്‍ഡ് ആര്‍ യു” എനിക്ക് പ്രിയപ്പെട്ടതാകുന്നത്.”

“സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു. പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് “ഹൗ ഓള്‍ഡ് ആര്‍ യു” “എത്ര വയസായി” എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരെ ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ ഓര്‍മ്മിക്കുന്നു. ഒപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവരെയും. എല്ലാത്തിനും ഉപരിയായി ചിത്രം വലിയ വിജയമാക്കിയ, ഇപ്പോഴും എപ്പോഴും ഒപ്പം നില്‍ക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും നന്ദി.” മഞ്ജു കുറിപ്പില്‍ പറഞ്ഞു.

Latest Stories

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ'; ഇന്ത്യന്‍ ജനതയെ വംശീയമായി വേര്‍തിരിച്ച് സാം പിട്രോഡ

'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നു, നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി: മജു

IPL 2024: അംപയറുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ പഠിക്കെടാ...; സഞ്ജുവിനെതിരെ ഡല്‍ഹി സഹ പരിശീലകന്‍

2018 മുതൽ ചെന്നൈയിൽ കളിക്കുന്നുണ്ട്, പക്ഷെ അവസരങ്ങൾ കിട്ടുന്നില്ല; നിരാശാനെന്ന് വെളിപ്പെടുത്തി സൂപ്പർതാരം

30ാം വയസിലെ പ്രണയം 70ാം വയസില്‍ ദാവൂദിനെ ജയിലിലാക്കി; പരാതി നല്‍കിയ ഭാര്യ മാതാവും ഭാര്യയും ജീവനോടെയില്ല

ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല, വിനായകന്‍ സാര്‍ ക്ഷമിക്കണം..; നടന് മറുപടിയുമായി ഉണ്ണി ആര്‍; പിന്നാലെ പ്രതികരിച്ച് വിനായകനും, ചര്‍ച്ചയായി 'ലീല'

വാപ്പയാണ് എന്റെയുള്ളിലെ നടന്റെ റിഥത്തിന് പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്, അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്, ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്: ഫഹദ് ഫാസിൽ

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

സഞ്ജുവിനെതിരെ ഏത് കൊമ്പൻ പന്തെറിഞ്ഞാലും അവനെ ആ ചെക്കൻ അടിച്ചോടിക്കും, ഇന്നലെ പാവം ഖലീലിന് കിട്ടിയത് വമ്പൻ പണിയായിരുന്നു; മത്സരത്തിലെ മനോഹര മുഹൂർത്തം വിവരിച്ച് ഇർഫാൻ പത്താൻ

കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്