മഞ്ജിമ-ഗൗതം കാര്‍ത്തിക് വിവാഹം ഈ മാസം

നടന്‍ ഗൗതം കാര്‍ത്തികുമായി പ്രണയത്തിലാണെന്ന് വിവരം ദിവസങ്ങള്‍ക്ക് മുന്‍പാണ് മഞ്ജിമ മോഹന്‍ അറിയച്ചത്. ഇപ്പോള്‍ വിവാഹ തിയതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. നവംബര്‍ 28ന് ചെന്നൈയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. വിവാഹ വേദിയുള്‍പ്പെടെയുള്ള വിവരങ്ങള്‍ താരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അഭ്യൂഹങ്ങള്‍ വിരാമിട്ടുകൊണ്ട് രണ്ട് ആഴ്ചയക്ക് മുന്‍പാണ് ഗൗതം കാര്‍ത്തികുമായി പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നുമുള്ള വിവരം മഞ്ജിമ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി ഗൗതം വന്നുവെന്നും ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും മഞ്ജിമ പറഞ്ഞു.

‘ദേവരാട്ടം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.’മൂന്ന് വര്‍ഷം മുമ്പ് തകര്‍ന്നിരുന്നപ്പോള്‍ ഒരു കാവല്‍ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു. ജീവിതത്തെക്കുറിച്ചുള്ള എന്റെ വീക്ഷണം നിങ്ങള്‍ മാറ്റിമറിക്കുകയും ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്തു, എന്റെ കുറവുകള്‍ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നിങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങള്‍ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാം ആയിരിക്കും’, മഞ്ജിമ മോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹന്‍. ‘കളിയൂഞ്ഞാല്‍’ എന്ന സിനിമയില്‍ ബാലതാരമായാണ് മഞ്ജിമ അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറ്റം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ