തിയേറ്ററില്‍ 'ബറോസ് അവതാരം'; മൊത്തം ചിലവ് 43000!

മികച്ച പ്രതികരണങ്ങളാണ് ‘ബറോസ്’ തിയേറ്ററില്‍ നിന്നും നേടുന്നത്. മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡി ചിത്രം എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഓരോ സിനിമ കഴിയും തോറും ഓരോ അവതാരങ്ങളും തിയേറ്ററില്‍ എത്താറുണ്ട്. ബറോസ് സിനിമ ആഘോഷമാക്കാന്‍ ഇത്തവണ ‘ബറോസ് അവതാരം’ എത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ ബോണി ആണ് മോഹന്‍ലാലിന്റെ കഥാപാത്രമായ ബറോസിന്റെ വേഷത്തില്‍ എത്തിയത്.

”വളരെ ചിലവേറിയ ഡ്രസ് ആണ്. ഈ ചിലവ് എന്റെ വീട്ടുകാര്‍ അറിഞ്ഞാല്‍ അവര്‍ ഞെട്ടും. 43000 രൂപയാണ് ഇത്രയും ചെയ്യാനുള്ള ചിലവ്. ഒരു കൊല്ലമായി ഞാന്‍ താടി വളര്‍ത്തുന്നതാണ്. ഇത് എട്ട് ദിവസം കൊണ്ട് മരത്തില്‍ ചെയ്ത വടിയാണ്. 14000 രൂപ ചിലവായി. ആടുതോമ റീ റിലീസ് ചെയ്തപ്പോള്‍ മീശ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ താടി വളര്‍ത്തി.”

”സിനിമ റിലീസ് ചെയ്യാന്‍ വൈകിയപ്പോള്‍ ഈ വര്‍ഷം മാവേലി ആകാന്‍ ഒന്നും പറ്റിയില്ല. ലാലേട്ടനോടുള്ള കടുത്ത ആരാധനയെ തുടര്‍ന്ന് ഞാന്‍ അങ്ങ് ഇറങ്ങി തിരിച്ചു” എന്നാണ് ബോണി പറയുന്നത്. അതേസമയം, മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം എന്നതും, അതും ജിജോ പുന്നൂസിന്റെ രചനയില്‍ എന്നതാണ് ബറോസ് കാണാന്‍ സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കിയത്.

ഫാന്റസി ജോണറില്‍ ഒരുക്കിയ ബറോസ് എന്ന ഭൂതമായാണ് ലീഡ് റോളില്‍ മോഹന്‍ലാല്‍ സിനിമയില്‍ വേഷമിടുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ, മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ