'ഇയാള് വല്ല ചക്കക്കുരുവും തൊണ്ടയില്‍ കുടുങ്ങി ചാകാതിരുന്നാല്‍ മതിയായിരുന്നു'; വേഷത്തിലെ ഡയലോഗ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ട്രോള്‍ പൂരം

മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് വേഷം. 2004ല്‍ പുറത്തിറങ്ങിയ ചിത്രം വി.എം വിനു ആണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ ചക്ക തിന്നാന്‍ പോകുന്നതിനെ കുറിച്ച് മമ്മൂട്ടി പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധ നേടിരുന്നു. ഈ ഡയലോഗ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

”താനൂര്‍ക്ക് ചക്ക തിന്നാന്‍ പോയപ്പോള്‍ ചക്കയെല്ലാം തമ്പാനൂര്‍ക്ക് പോയെന്ന്… തമ്പാനൂര്‍ക്ക് ചെന്നപ്പോള്‍ ചക്ക മാവിലാ കായ്ക്കുന്നെ… മാവിലിണ്ടായ ചക്ക തിന്നാന്‍ പറ്റ്വോന്ന് മാവിലായി ചെന്ന് കാര്‍ന്നോമാരോട് ചോയ്ച്ചപ്പോ, കാര്‍ന്നോമ്മാര് പറഞ്ഞു ഞങ്ങളീ നാട്ടുകാരല്ലേന്ന്..” എന്നാണ് വേഷത്തില്‍ മമ്മൂട്ടി ഇടയ്ക്കിടെ പറയുന്ന ഡയലോഗ്.

”അച്ഛനും മരിച്ച് അതിനിടക്ക് അനിയന്റെ അവിഹിതം കാരണം കുടുംബവും കലങ്ങി ആകെ സീനായി നില്‍ക്കുമ്പോള്‍ താനൂര്‍ക്ക് ചക്ക തിന്നാന്‍ പോകുന്ന അപ്പുവേട്ടന്‍”, ”ദാണ്ടേ താനൂര്‍ക്ക് ഒരു ചക്ക പോകുന്നു” എന്നിങ്ങനെയാണ് ട്രോളുകളിലെ വാചകങ്ങള്‍. ചക്ക മോഷ്ടിച്ച കേസില്‍ ജയിലിലായ അപ്പുവേട്ടന്‍ എന്ന മീമുകളുമുണ്ട്.

അപ്പു എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷത്തില്‍ എത്തിയത്. ഇന്നസെന്റ്, സായ് കുമാര്‍, ഇന്ദ്രജിത്ത്, ജഗതി, മോഹിനി, ഗോപിക, കൊച്ചിന്‍ ഹനീഫ, റിയാസ് ഖാന്‍, സിന്ധു മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു. ഫാമിലി എന്റര്‍ടെയ്‌നറായാണ് ചിത്രം എത്തിയത്.

Latest Stories

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി