മമ്മൂട്ടി വീണ്ടും ഹൊറര്‍ ചിത്രത്തില്‍? സംവിധാനം രാഹുല്‍ സദാശിവന്‍

‘ദ പ്രീസ്റ്റ്’ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ഹൊറര്‍ ചിത്രവുമായി മമ്മൂട്ടി. ‘ഭൂതകാലം’ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം ഷൂട്ട് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. രാഹുല്‍ സദാശിവന്റെ ഭൂതകാലം സോണി ലിവില്‍ ആയിരുന്നു റിലീസ് ചെയ്തത്. രേവതിയും ഷെയ്ന്‍ നിഗവും ആയിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

ചിത്രം പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ പദ്ധതി ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നടക്കാതെ പോയി. ഷെയ്ന്‍ തന്നെയായിരുന്നു സിനിമ നിര്‍മ്മിച്ചത്. സിനിമയിലെ പ്രകടനത്തിന് രേവതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ആശ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രേവതി അവതരിപ്പിച്ചത്.

അതേസമയം, ‘കാതല്‍’ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

നിലവില്‍ ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് മമ്മൂട്ടി. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിലാണ് നടക്കുന്നത്. പൂനെയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് കേരളത്തില്‍ ചിത്രീകരണം ആരംഭിച്ചത്.

Latest Stories

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം

കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍