ചുട്ടകോഴിയെ പറപ്പിക്കും.. മന്ത്രവാദക്കളത്തില്‍ മമ്മൂട്ടി, ഭയപ്പെടുത്താന്‍ 'ഭ്രമയുഗം'; വമ്പന്‍ അപ്‌ഡേറ്റ് പുറത്ത്

ഇത്രമാത്രം വെറൈറ്റി സ്‌ക്രിപ്റ്റുകള്‍ക്ക് മമ്മൂട്ടിക്ക് മാത്രം ലഭിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല. എന്നും താരത്തിന്റെ കഥാപാത്രങ്ങളിലെ വ്യത്യസ്തത സിനിമാപ്രേമികളെ അമ്പരിപ്പിക്കാറുണ്ട്. പുതുതലമുറ നടന്മാരില്‍ പോലും അഭിനയത്തോട് ഇത്രയും അഭിനിവേശമുള്ള നടന്‍ വേറെ ഉണ്ടാവില്ല. തിയേറ്ററുകള്‍ വാഴുന്നത് മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ട ചിത്രം ‘മലൈകോട്ടൈ വാലിബന്‍’ ആണെങ്കില്‍ സോഷ്യല്‍ മീഡിയ ഭരിക്കുകയാണ് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഇപ്പോള്‍.

നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി പേടിക്കാനാണ് ഹൊറര്‍ ത്രില്ലറുമായി മമ്മൂട്ടി എത്താനൊരുങ്ങുന്നത്. ഇതിന് മുമ്പേ ഭ്രമയുഗം സിനിമയിലെ ഗാനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭ്രമയുഗത്തിന്റെ സൗണ്ട്ട്രാക്ക് ആണ് മമ്മൂട്ടി പുറത്തുവിട്ടിരിക്കുന്നത്. തീം സോംഗ് ഉള്‍പ്പടെ ആറ് ട്രാക്കുകളാണ് സിനിമയില്‍ ഉള്ളത്. പാണന്‍ പാട്ടുകളെ ധ്വനിപ്പിക്കുന്ന തരത്തിലും നിഗൂഢതകള്‍ സമ്മാനിക്കുന്ന തരത്തിലുള്ളതാണ് ഈ പാട്ടുകള്‍. ക്രിസ്റ്റോ സേവ്യര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ദിന്‍ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്‌സ് എന്നിവരാണ് രചയിതാക്കള്‍. ക്രിസ്റ്റോ സേവ്യര്‍, അഥീന, സായന്ത് എസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിപിക്കുന്നത്.

ഈ സൗണ്ട് ട്രാക്കിനൊപ്പം ഭ്രമയുഗത്തിന്റെ ഒരു കിടിലന്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഒരു മന്ത്രവാദക്കളത്തിന്റെ മുന്നില്‍, തന്റെ ആരാധന മുര്‍ത്തിയെ ആരാധിച്ചിരിക്കുന്ന മമ്മൂട്ടി കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്. പ്രേത കഥയെയോ മന്ത്രവാദ കഥയോ ആകാം ചിത്രം എന്നാണ് നേരത്തെ പുറത്തുവന്ന ടീസറില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നുമുള്ള സൂചനകള്‍. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ടീസറും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ടീസറിന്റെ ക്ലൈമാക്‌സില്‍ കാണിച്ച മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ ആയിരുന്നു ഹൈലൈറ്റ്. ഒരു മനയ്ക്കുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുക എന്നാണ് ടീസറില്‍ നിന്നുള്ള മറ്റൊരു സൂചന.

മമ്മൂട്ടിയുടെ കഥാപാത്രം ഒരു ദുര്‍മന്ത്രവാദിയാണ്, നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ആളാണ് ഇതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ‘ഭൂതകാലം’ എന്ന് ഹിറ്റ് ഹൊറര്‍ ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറില്‍ രാമചന്ദ്ര ചക്രവര്‍ത്തിയും ശശി കാന്തും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത മലയാള സാഹിത്യകാരന്‍ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങള്‍ എഴുതുന്നത്. ഷെഹ്നാദ് ജലാലാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

അതേസമയം, ‘ഭൂതകാലം’എന്ന ഹൊറര്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. മലയാളം അത് വരെ കണ്ടു ശീലിച്ച പരമ്പരാഗത ഹൊറര്‍ സിനിമകളില്‍ നിന്നും വ്യത്യസത്യമായിരുന്നു ഷെയ്ന്‍ നിഗവും രേവതിയും മുഖ്യ കഥാപാത്രങ്ങളായെത്തിയ ഭൂതകാലം. ‘റെഡ് റൈന്‍’ എന്ന രാഹുലിന്റെ ആദ്യ സിനിമയും നിരൂപക പ്രശംസകള്‍ നേടിയിരുന്നു. അതുകൊണ്ട് തന്നെ രാഹുല്‍ സദാശിവന്റെ ക്രാഫ്റ്റില്‍ ഒരുങ്ങുന്ന ഭ്രമയുഗം ഏറെ പ്രതീക്ഷ ഉണ്ടാക്കുന്നതാണ്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം