നമ്മള് ചെയ്യാത്ത റോള്‍ ഒന്നുമില്ല ഭായ്..; സ്‌റ്റൈലിഷ് വൈബില്‍ മമ്മൂട്ടി, ഒപ്പം ഗൗതം മേനോനും, 'ബസൂക്ക' ടീസര്‍ എത്തി

ഓണത്തിന് ബോക്‌സ് ഓഫീസ് കീഴടക്കാന്‍ മമ്മൂട്ടി എത്തുന്നു. ഡിനോ ഡെന്നിസിന്റെ സംവിധാനത്തില്‍ എത്തുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ ടീസര്‍ പുറത്തുവിട്ടു. വയലന്‍സ് നിറഞ്ഞ ദൃശ്യങ്ങളാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളും ടീസറിലുണ്ട്. സ്റ്റൈലിഷ് ആയാണ് താരത്തെ ടീസറില്‍ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഗൗതം വാസുദേവ് മേനോനെയും ടീസറില്‍ കാണാം. ബാബു ആന്റണി, ഗായത്രി അയ്യര്‍, നീത പിള്ള, ദിവ്യ പിള്ള, ഷറഫുദ്ദീന്‍, ജഗദീഷ്, സിദ്ധാര്‍ത്ഥ് ഭരതന്‍, ഐശ്വര്യ മേനോന്‍, സ്ഫടികം ജോര്‍ജ്, ഷമ്മി തിലകന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ചിത്രത്തിന്റെ സംവിധായകനായ ഡിനോ ഡെന്നീസ്. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവയ്ക്ക് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബസൂക്കയ്ക്ക് ഉണ്ട്.

ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്നാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സൂരജ് കുമാര്‍, കോ പ്രൊഡ്യൂസര്‍ – സാഹില്‍ ശര്‍മ, ഛായാഗ്രഹണം – നിമിഷ് രവി.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ