സഹനിര്‍മ്മാതാവായി ദുല്‍ഖര്‍; മമ്മൂട്ടി- പാര്‍വതി തിരുവോത്ത് ചിത്രം പുഴുവിന്റെ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുഴുവിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. രതീന ഹര്‍ഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി പുത്രനും പ്രശസ്ത സിനിമ താരവുമായ ദുല്‍ഖര്‍ സല്‍മാന്റെ വേഫാറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവായി എത്തുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും പുഴുവില്‍ കാണാന്‍ സാധിക്കുക. ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടിയുടെ മാനേജറും മേക്കപ്മാനുമായ എസ്. ജോര്‍ജാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ വിധേയന് സമമായ കഥാപാത്രത്തെ കാണാന്‍ കഴിയുമെന്ന് സംഗീത സംവിധായകന്‍ ജേക്സ് ബിജോയ് ബിജോയ് പറഞ്ഞിരുന്നു.

മമ്മൂട്ടി അമല്‍നീരദ് ചിത്രമായ ഭീഷ്മപര്‍വത്തില്‍ അഭിനയിച്ച് വരികെയായിരുന്നു. ഇത് പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി പുഴുവിന്റെ ചിത്രീകരണത്തിന് എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ വനിത ദിനത്തില്‍ പുറത്തുവിട്ടിരുന്നു.  ഉണ്ടയില്‍ പ്രവര്‍ത്തിച്ച ഹര്‍ഷദും വരത്തനിലും വൈറസിലും പ്രവര്‍ത്തിച്ച സുഫാസ് ഷറഫും സംയുക്തമായി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍ഹിക്കുന്നത് പേരമ്പില്‍ ഛായാഗ്രഹണം നടത്തിയ തേനി ഈശ്വരാണ്. ദുല്‍ഖര്‍ സല്‍മാന്‍ സഹനിര്‍മ്മാണം വഹിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന പ്രത്യേകത കൂടി പുഴുവിനുണ്ട്. വേഫാറര്‍ ഫിലിംസിനൊപ്പം സിന്‍-സില്‍ സെല്ലുലോയ്ഡും സിനിമയുടെ നിര്‍മ്മാതാവായി എത്തുന്നുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം