പീറ്റര്‍ ഹെയ്‌ന്റെ ശിക്ഷണത്തില്‍ മമ്മൂട്ടിയെത്തുന്നു ആക്ഷന്‍ സിനിമയുമായി

ഈ വര്‍ഷം സിനിമ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി മമ്മൂട്ടി. വെള്ളിത്തിരയെ വിസ്മയപ്പിക്കുന്ന പ്രകടനത്തിനു വേണ്ടിയാണ് പീറ്റര്‍ ഹെയ്‌ന്റെ ശിക്ഷണത്തില്‍ മമ്മൂട്ടി ആക്ഷന്‍ സിനിമയുമായി എത്തുന്നത്. മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയായ “വമ്പന്‍” എന്ന ചിത്രത്തിനാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ ആയ പീറ്റര്‍ ഹെയ്‌നും മമ്മൂട്ടിയും ഒരുമിക്കുന്നത്. നിര്‍മ്മാതാവ് സര്‍ഗം കബീര്‍ ദീര്‍ഘകാലത്തിനു ശേഷം സിനിമാ മേഖലയിലേക്ക് മടങ്ങിവരുന്ന ചിത്രമാണ് വമ്പന്‍.

ആക്ഷനു പ്രധാന്യം നല്‍കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രജിഷ് ആന്റണിയാണ്. ചിത്രത്തിനു 10 മുതല്‍ 15 കോടി രൂപ വരെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പീറ്റര്‍ ഹെയ്‌നു പുറമെ സ്റ്റണ്ട് മാസ്റ്ററായ കനല്‍ കണ്ണനും ചിത്രത്തില്‍ ആക്ഷന്‍ കോറിയോഗ്രഫി നിര്‍വഹിക്കുന്നുണ്ട്.

ഈ മാസം 26 നു മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ് തീയറ്ററില്‍ എത്തും. ഇതു കൂടാതെ പരോള്‍, അങ്കിള്‍ തുടങ്ങിയ സിനിമകളിലും താരം വേഷമിടുന്നുണ്ട്.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍