മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തും..; വേറിട്ട വേഷത്തില്‍ എത്തുക ഈ സിനിമയില്‍!

ഇനി വരാനിരിക്കുന്ന ഒരു ചിത്രത്തില്‍ മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാതല്‍: ദ കോര്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്‌ഐ) പ്രീമിയറിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ സിനോപ്‌സിസ് ആണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഭാര്യ ഓമന, മകള്‍ ഫെമി, പിതാവ് എന്നിവരോടൊപ്പം താമസിക്കുന്ന ജോര്‍ജ് ദേവസിയുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്.

റിട്ടയേര്‍ഡ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥാനാണ് ജോര്‍ജ് ദേവസി. ജോര്‍ജ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഓമന വിവാഹമോചനത്തിന് അപേക്ഷിക്കുന്നു. ജോര്‍ജ് സ്വവര്‍ഗാനുരാഗിയാണ്, അതില്‍ പ്രശ്നവുമില്ലെങ്കിലും വിവാഹബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ഹര്‍ജിയാണ് ഓമന നല്‍കുന്നത് എന്നാണ് ഐഎഫ്എഫ്ഐയിലെ സിനോപ്‌സിസ് പറയുന്നത്.

ഇത് തന്റെ രാഷ്ട്രീയ മോഹങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും ജോര്‍ജ്ജ് ഈ ആരോപണങ്ങള്‍ തള്ളിക്കളയുന്നു. സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളെ കുറിച്ചുള്ള സമൂഹത്തിന്റെ ധാരണ, വിവാഹത്തിന്റെ നിലനില്‍പ്പ്, നീതി എന്നിവ സിനിമ പര്യവേക്ഷണം ചെയ്യുന്നുണ്ട് എന്നും സിനോപ്‌സിസില്‍ പറയുന്നുണ്ട് എന്നാണ് ഒ.ടി.ടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, കാതലിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നെങ്കിലും ചിത്രത്തെ കുറിച്ച് മറ്റ് യാതൊരു സൂചനകളും ഇതുവരെ പുറത്തുവന്നിട്ടില്ല. നവംബര്‍ 23ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഐഎഫ്എഫ്ഐയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ