ഫിലിം യൂണിറ്റിലെ നാലുപേർക്ക് കോവിഡ്; മമ്മൂട്ടി ചിത്രം 'ദ പ്രീസ്റ്റ്'നിർത്തിവെച്ചു

മമ്മൂട്ടി നായകനായി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം “ദ പ്രീസ്റ്റിന്റെ ചിത്രീകരണം നിർത്തിവെച്ചു.

ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെയ്ക്കുകയായിരുന്നു. ഫൈറ്റ്മാസ്റ്റേഴ്‌സ് അടക്കമുള്ളവര്‍ക്ക് ചെന്നൈയില്‍ വെച്ചും സാങ്കേതിക പ്രവര്‍ത്തരും യൂണിറ്റംഗങ്ങള്‍ അടക്കമുള്ളവ‍ർക്ക് എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ വെച്ചും പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. ശേഷം ഇവർ  എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ നിന്നും  കുട്ടിക്കാനത്തേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് കൂട്ടത്തില്‍ നാലുപേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

നിലവിലെ സാഹചര്യത്തിൽ  പ്രീസ്റ്റിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ 29- ലേയ്ക്ക് റീഷെഡ്യൂള്‍ ചെയ്‍തിട്ടുണ്ട്. ആദ്യഘട്ടം  എറണാകുളത്ത് ആരംഭിക്കും. തുടര്‍ന്ന് കുട്ടിക്കാനത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും.

ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരാണ് പ്രീസ്റ്റിന്റെ തിരക്കഥ. ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്‍, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ഈ  ക്രൈം ത്രില്ലറിന്റെ നിർമ്മാണം.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...