മാമാങ്കം മമ്മൂട്ടിയിലൂടെ പുനര്‍ജനിക്കുന്നു; ചിത്രീകരണം ഫെബ്രുവരിയില്‍ മംഗലാപുരത്ത്

വള്ളുവക്കോനാതിരിയുടെ ചാവേറുകള്‍. നിലപാടു തറയില്‍ ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന സാമൂതിരിയുടെ മുന്നിലേക്കു ചീറ്റപ്പുലി പോലെ ചാടിവീഴാന്‍ നിയോഗിക്കപ്പെട്ട യോദ്ധാക്കള്‍. പതിനേഴാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് ചെഞ്ചോരയില്‍ എഴുതിയ ഈ പോരാട്ടകാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനര്‍ജനിക്കുകയാണ്; “മാമാങ്കം” എന്ന് സിനിമയിലൂടെ. മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ഫെബ്രുവരി അവസാനം മംഗലാപുരത്ത് ആരംഭിക്കും.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മ്മിച്ച് നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ മാമാങ്കത്തില്‍ മമ്മൂട്ടിയോടൊപ്പം ഇന്ത്യന്‍ സിനിമയിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. താര നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്ന ചിത്രത്തില്‍ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കും.അടുത്തിടെയാണ് ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്‍ മമ്മൂട്ടി തന്നെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിനുശേഷം സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തെന്ന് മമ്മൂട്ടി ചിത്രം പ്രഖ്യാപിക്കവേ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. വള്ളുവനാട്ടിലെ ചാവേറുകളുടെ കഥപറയുന്ന മാമാങ്കത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. മാമാങ്കം എന്ന പേര്‍ സിനിമയ്ക്ക് നല്‍കാന്‍ അനുമതി തന്ന നവോദയയ്ക്ക് നന്ദിയും മമ്മൂട്ടി കുറിച്ചു. നേരത്തെ നവോദയ മാമാങ്കം എന്ന പേരില്‍ ചിത്രം പുറത്തിറക്കിയിട്ടുണ്ട്. 1979ലാണ് ഈ ചിത്രം പുറത്തുവന്നത്. വന്‍ വിജയമായിരുന്നു ചിത്രം.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ