ഗായകനായി മമ്മൂട്ടി; പിഷാരടിയുടെ 'ഗാനഗന്ധര്‍വ്വന്' തുടക്കമായി

“പഞ്ചവര്‍ണ്ണ തത്ത”യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന “ഗാനഗന്ധര്‍വ്വന്” തുടക്കമായി. ഇന്ന് കൊച്ചില്‍ വെച്ച് ചിത്രത്തിന്റെ പൂജ നടന്നു. മമ്മൂട്ടി, മുകേഷ്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, സംവിധായകന്‍ രമേശ് പിഷാരടി, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മമ്മൂട്ടി നായകനാകുന്ന ചിത്രം കഴിഞ്ഞ കേരള പിറവി ദിനത്തിലാണ് പിഷാരടി അനൗണ്‍സ് ചെയ്തത്.

ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന വേഷമാകും മമ്മുട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. ഹാസ്യത്തിന് ഏറെ പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഇച്ചായീസ് പ്രൊഡക്‌ഷൻസും രമേശ് പിഷാരടി എന്റർടെയ്ൻമെന്റ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവന്റെ നിർമാണം ശ്രീലക്ഷ്മി , ശങ്കർ രാജ് , സൗമ്യ രമേശ് എന്നിവർ ചേർന്നാണ്. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയാണ് റിലീസിനെത്തുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം. പതിനെട്ടാംപടി, മാമാങ്കം തുടങ്ങിയവയാണ് അണിയറയിലൊരുങ്ങുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ