മാമാങ്കം റിലീസിന്റെ അന്ന് വിവാഹ തിയതി; ചിത്രം കാണാന്‍ നേരത്തെ വിവാഹിതനായി മമ്മൂട്ടി ആരാധകന്‍

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്രം സിനിമ മാമാങ്കം നവംബര്‍ 21 ന് റിലീസിന് എത്തുകയാണ്. ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. ചിത്രത്തെ വരവേല്‍ക്കാനായി ആരാധകര്‍ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ചിത്രം റിലീസ് തിയതിയില്‍ തന്നെ കാണാനായി അന്ന് നിശ്ചയിച്ചിരുന്ന തന്റെ വിവാഹം മാറ്റി നേരത്തെ വിവാഹം കഴിച്ച മമ്മൂട്ടി ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.

മെയ്‌മോന്‍ സുരേഷ് എന്ന യുവാവാണ് ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായത്. നവംബര്‍ 21 വിവാഹ തിയതിയായി പറഞ്ഞപ്പോള്‍ അന്ന് മാമാങ്കം റിലീസ് ആയതു കൊണ്ട് കല്യാണം മറ്റൊരു തിയതിലേക്ക് മാറ്റാന്‍ മെയ്‌മോന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു പ്രാകാരം മെയ്‌മോന്‍ കഴിഞ്ഞ ദിവസം രാവിലെ 11.30 നു ഉള്ള ശുഭ മുഹൂര്‍ത്തത്തില്‍ വിവാഹിതനാവുകയായിരുന്നു.

സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ