മുഖ്യമന്ത്രിയായി മമ്മൂട്ടി; കൂടെ ജോജുവും മുരളി ഗോപിയും മാത്യുവും

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രം വരുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ബോബി- സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭവുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് വിവരം. ചിത്രത്തില്‍ ജോജു ജോര്‍ജ്ജും മുരളി ഗോപിയും  മുഴുനീള വേഷത്തില്‍ കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാത്യുവും എത്തുന്നു എന്നതാണ് പുതിയ വിവരം.

ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്‍ എന്നാണ് സിനിമയുടെ പേരെന്ന് റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍, മുരളി ഗോപി എന്നിവരാകും ചിത്രത്തിലെ മറ്റുതാരങ്ങള്‍.

തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. അജയ് വാസുദേവ് ചിത്രം ഷൈലോക്കിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാമാങ്കമാണ് റിലീസിനെത്താന്‍ ഒരുങ്ങുന്ന പുതിയ മമ്മൂട്ടി ചിത്രം.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ