മമ്മൂട്ടി- ആഷിഖ് അബു ടീം വീണ്ടും ; തിരക്കഥ രചിക്കാന്‍ ശ്യാം പുഷ്‌ക്കരന്‍?

മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ആഷിഖ് അബു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് അബു ഇക്കാര്യം വ്യക്തമാക്കിയത്. ശ്യാംപുഷ്‌ക്കരന്‍ ആയിരിക്കും രചന നിര്‍വഹിക്കുന്നത്. എന്നാല്‍ ചിത്രം ഉടന്‍ ഉണ്ടായിരിക്കില്ല.

മമ്മൂട്ടിയെ നായകനാക്കി ഡാഡി കൂള്‍ എന്ന സിനിമ ഒരുക്കിയാണ് ആഷിക് അബു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം കാര്യമായ വിജയം കണ്ടില്ല. ഇതിന് ശേഷം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഗ്യാങ്സ്റ്റര്‍ എന്ന ചിത്രവും ആഷിക് ഒരുക്കി. ഇതും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങള്‍ ആഷികില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ലഭിച്ചു. മമ്മൂട്ടിയെ നായകനാക്കി ഒരു ഹിറ്റ് ചിത്രമാണ് ഇനി ആഷിഖിന്റെ ലക്ഷ്യം.

ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ഒരുമിക്കുന്ന നീലവെളിച്ചമാണ് ആഷികിന്റെ അടുത്ത ചിത്രം. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ ടീമിനെ വെച്ച് പ്രഖ്യാപിച്ച ചിത്രമാണ് ഇത്.
എന്നാല്‍ ഡേറ്റ് ക്ലാഷുകള്‍ മൂലം പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറിയപ്പോഴാണ് ടോവിനോ തോമസ്, ആസിഫ് അലി ടീം എത്തിയത്. ഇവരെ കൂടാതെ റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കും.

ആഷിഖ്-ടൊവിനോ ചിത്രം നാരദന്‍ മാര്‍ച്ച് മൂന്നിന് തീയറ്ററുകളില്‍ എത്താനിരിക്കുകയാണ്. ആഷിഖ് അബു, സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ