'മലയന്‍കുഞ്ഞ്', ഫഹദും ഫാസിലും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു; തിരക്കഥ മഹേഷ് നാരായണന്‍

ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ ഫാസില്‍. “മലയന്‍ കുഞ്ഞ്” എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിന് ശേഷം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അച്ഛനും മകനും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്.

ഫഹദ് ഫാസില്‍ നായകനായെത്തിയ ആദ്യ സിനിമ കൈയെത്തും ദൂരത്ത് നിര്‍മ്മിച്ചത് ഫാസില്‍ ആണ്. ചിത്രം വിജയിക്കാത്തതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഫഹദ് 2009-ല്‍ കേരള കഫെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

നവാഗതനായ സജിമോന്‍ ആണ് മലയന്‍ കുഞ്ഞ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍മാരായ മഹേഷ് നാരായണന്‍, വൈശാഖ്, വി.കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റ് ആയിരുന്നു സജിമോന്‍. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് ക്യാമറ നിര്‍വ്വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മലയന്‍ കുഞ്ഞ് ആരംഭിക്കുക. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്നു. അതേസമയം, മാലിക് ആണ് ഫഹദിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഇരുള്‍, പാട്ട് എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ