മഹേഷ് ബാബുവിന് കാലിടറിയോ? വന്‍ ഹൈപ്പിന് പിന്നാലെ ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തി 'ഗുണ്ടൂര്‍ കാരം'!

തിയേറ്ററില്‍ നേട്ടം കൊയ്യാന്‍ ആവാതെ മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂര്‍ കാരം’. ജനുവരി 12ന് തിയേറ്ററില്‍ എത്തിയ ചിത്രം ആദ്യ ദിനം വന്‍ പ്രതികരണം നേടിയിരുന്നു. എന്നാല്‍ രണ്ടാം ദിനം മുതല്‍ തണുപ്പന്‍ പ്രതികരണമാവുകയായിരുന്നു. ബിഗ് റിലീസ് ആയി ഏറെ ഹൈപ്പോടെയാണ് ചിത്രം തിയേറ്ററില്‍ എത്തിയത്.

തമിഴ് ചിത്രങ്ങളായ ‘ക്യാപ്റ്റന്‍ മില്ലര്‍’, ‘അയലാന്‍’, ബോളിവുഡ് ചിത്രമായ ‘മെറി ക്രിസ്മസ്’, തെലുങ്ക് ചിത്രം ‘ഹനുമാന്‍’ എന്നിവ ഒരേ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. ആദ്യ ദിവസം വന്‍ പ്രതികരണമായിരുന്നു ഗുണ്ടൂര്‍ കാരത്തിന്. ചിത്രം 94 കോടിയായിരുന്നു ഓപ്പണിംഗ് ദിനത്തില്‍ നേടിയത്.

എന്നാല്‍ ആദ്യ ഹൈപ്പിന് ശേഷം ലഭിച്ച സമ്മിശ്ര പ്രതികരണം മഹേഷ് ബാബു ചിത്രത്തെ ബാധിച്ചു എന്നാണ് ആദ്യ വിലയിരുത്തല്‍. 44.54 ആയിരുന്നു ഗുണ്ടൂര്‍ കാരത്തിന്റെ ശനിയാഴ്ചത്തെ തിയേറ്റര്‍ ഒക്യൂപെന്‍സി. 13 കോടി രൂപ മാത്രമാണ് ശനിയാഴ്ച ചിത്രം രാജ്യത്തുണ്ടാക്കിയ കളക്ഷന്‍.

എന്നാല്‍ തേജ സജ്ജ ചിത്രം ഹനുമാന്‍ അതേദിവസം മികച്ച പ്രതികരണവും 11 കോടി രൂപ കളക്ഷനും നേടി. മഹേഷ് ബാബു ചിത്രത്തിന് ആദ്യ ദിവസത്തെ അപേക്ഷിച്ച് 70 ശതമാനം കുറഞ്ഞ കളക്ഷനാണ് രണ്ടാം ദിവസം സാധ്യമായത്.

അതേസമയം, ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം 127 കോടി വരെയാണ് തിയേറ്ററില്‍ നിന്നും നേടിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും