'ഗുണ' റീ റിലീസ് ചെയ്യണ്ട! കമല്‍ ഹാസന്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി; കാരണമിതാണ്

കമല്‍ ഹാസന്‍ ചിത്രം ‘ഗുണ’യുടെ റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. സിനിമയുടെ നിലവിലെ പകര്‍പ്പവകാശം തന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഘനശ്യാം ഹേംദേവ് നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് പി വേല്‍മുരുകന്‍ ഉത്തരവിട്ടത്.

സന്താനഭാരതിയുടെ സംവിധാനത്തില്‍ 1991ല്‍ റിലീസ് ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങിയ സമയത്താണ് ഹൈക്കോടതി റിലീസ് തടഞ്ഞിരിക്കുന്നത്. പിരിമിഡ് ഓഡിയോ ഗ്രൂപ്പ് ആയിരുന്നു സിനിമ റീ റിലീസ് ചെയ്യാന്‍ ഏറ്റെടുത്തത്. എന്നാല്‍ പിരമിഡ് ഓഡിയോ ഇന്ത്യയെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

മുഴുവന്‍ സിനിമയുടെ അവകാശങ്ങളും തനിക്കാണ്, ചിത്രം റീ റിലീസ് ചെയ്ത് നശിപ്പിച്ച് ലാഭമുണ്ടാനാണ് പിരമിഡ്, എവര്‍ഗ്രീന്‍ മീഡിയ എന്നീ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത് എന്നാണ് ഹേംദേവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ജൂലൈ 22നകം ഇതില്‍ പ്രതികരണം അറിയിക്കാന്‍ പിരമിഡ്, എവര്‍ഗ്രീന്‍ മീഡിയ ഗ്രൂപ്പുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുണ സിനിമയുടെ റെഫറന്‍സുമായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന മലയാള ചിത്രം എത്തിയതോടെ ഈ കമല്‍ ഹാസന്‍ സിനിമ വീണ്ടും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ ഇളയരാജ ഒരുക്കിയ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനവും മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഉപയോഗിച്ചിരുന്നു. ഇതോടെ ഈ ഗാനം വീണ്ടും ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ അടക്കം വലിയ വിജയം നേടിയതോടെയാണ് ഗുണ സിനിമ റീ റിലീസ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നത്. അതേസമയം, കണ്‍മണി അന്‍പോട് ഗാനം തന്റെ അനുതിയോടെയല്ല മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഉപയോഗിച്ചത് എന്ന വാദവുമായി ഇളയരാജ രംഗത്തെത്തിയിരുന്നു. എന്നാല്‍ അനുവാദം വാങ്ങിയിരുന്നുവെന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്