അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകള്‍ കേട്ടു മടുത്ത മനസ്സുകള്‍ക്ക് ആശ്വാസമാണ് വ്യാസന്റെ 'ശുഭരാത്രി'; മാലാ പാര്‍വതി

ദീലീപിനെ നായകനാക്കി വ്യാസന്‍ കെ.പി സംവിധാനം ചെയ്ത ശുഭരാത്രി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി മാലാ പാര്‍വതി. അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകള്‍ കേട്ടു മടുത്ത മനസ്സുകള്‍ക്ക് ആശ്വാസമാണ് ശുഭരാത്രിയെന്ന് മാലാ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മാലാ പാര്‍വതിയുടെ കുറിപ്പ്…

ശുഭരാത്രി കണ്ടു…, സുന്ദരമായ ലോകം നശിപ്പിച്ചിട്ട് അറിയാത്ത സ്വര്‍ഗത്തില്‍ പോയി ഹൂറികളോടൊപ്പം കഴിയാന്‍ നടത്തുന്ന യുദ്ധത്തെ അല്ല മറിച്ച് സ്‌നേഹവും സഹാനുഭൂതിയും കാരുണ്യവും കൊണ്ട് ഭൂമിയില്‍ എന്നും ഇരുപത്തേഴാം രാവിന്റെ പുണ്യം നിറയ്ക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.ഇത് പറഞ്ഞു തരികയാണ് “ശുഭരാത്രി” എന്ന ചിത്രത്തിലൂടെ. സിദ്ദിഖ് സര്‍ അവതരിപ്പിക്കുന്ന മുഹമ്മദിന്റെ കഥയാണ് ഈ ചിത്രം.. അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകള്‍ കേട്ടു മടുത്ത മനസ്സുകള്‍ക്ക് ആശ്വാസമാണ് ശ്രീ വ്യാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ശുഭരാത്രി. അതിഭാവുകത്വങ്ങള്‍ ഒന്നും ഇല്ലാതെ സത്യസന്ധമായി കഥ പറഞ്ഞിരിക്കുന്നു. എടുത്തു പറയേണ്ടത് അഭിനേതാക്കളെ തന്നെയാണ്.

സിദ്ദിഖ് സര്‍ പതിവ് പോലെ കഥാപാത്രത്തിന്റെ മനസ്സ് കാട്ടിത്തരുന്നു. മുഹമ്മദിന്റെ മനസ്സ് തെളി നീര് പോലെയാണ്. സിദ്ദിഖ് എന്ന നടന്‍ ആ കഥാപാത്രത്തിന്റെ ചിന്തകളും, വിഹ്വലതകളും എത്ര മനോഹരമായിട്ടാണ് നമ്മളിലേക്ക് പകര്‍ന്നുതരുന്നത്. പറവ, ഉയരെ, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, തുടങ്ങി അഭിനയിക്കുന്ന കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകന്റെ മനസ്സില്‍ കുടിയിരുത്താറുള്ള ഈ നടന്‍ മുഹമ്മദിനേം നമ്മുടെ മനസ്സില്‍ കുടിയിരുത്തുന്നുണ്ട്. മുഹമ്മദ് എന്ന പുണ്യാത്മാവ് വെളിച്ചമായി നമ്മില്‍ നിറയുന്നത് ആ കഥാപാത്രത്തെ അത്ര വിശ്വസനീയമാക്കിയത് കൊണ്ടാണ്.

സായി കുമാര്‍ , നെടുമുടി വേണു , ഇന്ദ്രന്‍സ് ഇവര് മൂന്നു പേരും അവതരിപ്പിച്ച കഥാപാത്രങ്ങളും മറക്കില്ല. ദിലീപ്, അനു സിതാര എന്നിവരാണ് ഈ ചിത്രത്തിന്റെ കഥാഗതിയെ മാറ്റുന്നത്. സിനിമ കഥ പറഞ്ഞ് പോകുമോ എന്ന ഭയത്താല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. നാദിര്‍ ഷാ, ശാന്തി കൃഷ്ണ, ആശാ ശരത്, ശ്വാസിക മണികണ്ഠന്‍ , ഷീലു തോമസ്, സുധി കോപ്പ, കെപിഎസ്‌സി ലളിത ചേച്ചി തുടങ്ങി ധാരാളം നടി നടന്‍മാരുണ്ട്. എല്ലാവരും അവരവരുടെ വേഷം ഭംഗിയാക്കി. ഒതുക്കത്തില്‍ പറഞ്ഞിരിക്കുന്ന ഒരു കുഞ്ഞു കഥ. ലൈലത്തുല്‍ ഖദ്ര്‍ പോലെ നമ്മുട ഉള്ളില്‍ വെളിച്ചമാകുന്ന ചിത്രം.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്