'ഇന്ത്യന്‍ 3'യും ലൈക ഉപേക്ഷിച്ചു? കാരണം സാമ്പത്തിക പ്രതിസന്ധി!

‘എമ്പുരാന്‍’ സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്നും ലൈക പ്രൊഡക്ഷന്‍സ് പിന്മാറിയത് ഏറെ ചര്‍ച്ചയായിരുന്നു. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക പിന്മാറിയതോടെ ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. എമ്പുരാന്റെ നിര്‍മ്മാണത്തില്‍ നിന്നും മാത്രമല്ല, കമല്‍ ഹാസന്‍ ചിത്രം ‘ഇന്ത്യന്‍ 3’യുടെ നിര്‍മ്മാണത്തില്‍ നിന്ന് കൂടി പിന്മാറിയിരിക്കുകയാണ് ലൈക പ്രൊഡക്ഷന്‍സ് ഇപ്പോള്‍.

‘ഇന്ത്യന്‍ 2’ സിനിമയുടെ എന്‍ഡില്‍ തന്നെ ഇന്ത്യന്‍ 3 പ്രഖ്യാപിച്ചതാണ്. ഈ ചിത്രം 2025 ജനുവരിയില്‍ എത്തുമെന്നും സംവിധായകന്‍ ശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ 2 വന്‍ പരാജയമായതോടെ മൂന്നാം ഭാഗത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ല. ഇന്ത്യന്‍ 2വിന്റെ ഷൂട്ടിങ് സമയത്ത് തന്നെ ഇന്ത്യന്‍ 3യുടെ ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചിട്ടുണ്ട് എന്നാണ് വിവരം.

ഇനി ഒരു ഗാന രംഗം മാത്രമാണ് ചിത്രീകരിക്കാന്‍ ബാക്കി. ഈ ഗാനം പൂര്‍ത്തിയാക്കാന്‍ 20 കോടി രൂപയില്‍ അധികം ചെലവാകുമെന്നാണ് വിവരം. അതിന് തല്‍ക്കാലം ലൈക തയ്യാറല്ല. ഇന്ത്യന്‍ 2 അടക്കം അടുത്തകാലത്ത് എടുത്ത ചലച്ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം ലൈക കടുത്ത പ്രതിസന്ധിയിലാണ്.

വിടാമുയര്‍ച്ചി, ഇന്ത്യന്‍ 2, വെട്ടയ്യന്‍, ലാല്‍ സലാം, ചന്ദ്രമുഖി 2 തുടങ്ങിയ സിനിമകളെല്ലാം ഫ്ളോപ്പ് ആയിരുന്നു. അതിനാല്‍ തന്നെ തല്‍ക്കാലം ഇന്ത്യന്‍ 3 സിനിമയില്‍ യാതൊരു നീക്കവും വേണ്ടെന്നാണ് ലൈക്കയുടെ തീരുമാനം. മാത്രമല്ല, ഇന്ത്യന്‍ 3യില്‍ ശങ്കറും വലിയ താല്‍പര്യം കാണിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ 3 ഉപേക്ഷിക്കാനാണ് സാധ്യത.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്