പ്രണയത്തിന്റെയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും കഥ പറയാന്‍ 'ലവ്ഫുള്ളി യുവേഴ്സ് വേദ'

രജിഷ വിജയന്‍, ഗൗതം മേനോന്‍, ശ്രീനാഥ് ഭാസി, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘ലവ്ഫുള്ളി യുവേഴ്സ് വേദ’. ചിത്രം മാര്‍ച്ച് 3ന് തിയേറ്ററുകളിലെത്തും. പ്രണയവും വിദ്യാര്‍ത്ഥി രാഷ്ട്രീയവും ചിത്രത്തില്‍ പ്രധാന വിഷയമാകുന്നത്.

രഞ്ജിത് ശേഖര്‍, ചന്തുനാഥ്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ ബേബി, ശ്രുതി ജയന്‍, വിജയകൃഷണന്‍, അര്‍ജുന്‍ പി അശോകന്‍, സൂര്യലാല്‍, ഫ്രാങ്കോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആര്‍ ടു എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ രാധാകൃഷണന്‍ കല്ലായില്‍, റുവിന്‍ വിശ്വം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കലാലയ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടയാണ് ചിത്രം സഞ്ചരിക്കുന്നത്. ഈ കാലഘട്ടം ശക്തമായി ചര്‍ച്ച ചെയുന്ന പാരിസ്ഥിതിക രാഷ്ട്രീയവും വേദയിലൂടെ മുന്നോട്ടു വയ്ക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയ്ലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം ടോബിന്‍ തോമസ് നിര്‍വ്വഹിക്കുന്നു. സോബിന്‍ സോമന്‍ ആണ് എഡിറ്റിംഗ്. കോ പ്രൊഡ്യൂസര്‍ – അബ്ദുല്‍ സലീം, ലൈന്‍ പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം, പ്രോജെക്റ്റ് കണ്‍സള്‍ടന്റ് – അന്‍ഷാദ് അലി, ചീഫ് അസ്സോസിയേറ്റ് – നിതിന്‍ സി സി, കലാസംവിധാനാം – സുഭാഷ് കരുണ, വസ്ത്രാലങ്കാരം -അരുണ്‍ മനോഹര്‍, മേക്കപ്പ് – ആര്‍ ജി വയനാട്.

സംഘട്ടനം – ഫിനിക്‌സ് പ്രഭു, ടൈറ്റില്‍ ഡിസൈന്‍ – ധനുഷ് പ്രകാശ്, പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ – റെനി ദിവാകര്‍, സ്റ്റില്‍സ് – റിഷാജ് മുഹമ്മദ്, ഡിസൈന്‍സ് – യെല്ലോടൂത്ത്, കളറിസ്റ് – ലിജു പ്രഭാകര്‍, ഫിനാന്‍സ് ഹെഡ് – സുല്‍ഫിക്കര്‍, സൗണ്ട് ഡിസൈന്‍ – വിഷ്ണു പി സി.  പി ആർ ഒ – എ എസ് ദിനേശ്, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ, ഡിജിൽ മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്.

Latest Stories

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍