ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ ചിത്രം വരുന്നു

നാലേ നാല് പടം കൊണ്ടുണ്ടാക്കിയ ലെഗസി ആണ് ലോകേഷ് കനകരാജിന്റേത്. ‘മാനഗരം’ മുതല്‍ ‘വിക്രം’ വരെയുള്ള സനിമകള്‍ ആഘോഷിക്കപ്പെടുന്നതിന് കാരണം ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മിടുക്ക് തന്നെയാണ്. പേരെടുത്ത് പറയാനോ പൊതു ജനത്തെ അട്രാക്റ്റ് ചെയ്യാനോ പ്രൊമോഷനിറങ്ങി ഐക്കണാവാനോ പ്രാപ്തിയുള്ള സ്റ്റാര്‍ കാസ്റ്റില്ലാതെ ആയിരുന്നു മാനഗരം എന്ന സിനിമയുമായി ലോകേഷ് എത്തിയത്. കൊമേര്‍ഷ്യല്‍ സിനിമയുടെ ഘടകങ്ങള്‍ പലതുമില്ലാതിരുന്നിട്ടും മാനഗരം ബ്ലോക്ബസ്റ്ററായതിന്റെ, ലോകേഷിനെ തമിഴ് സിനിമയുടെ പ്രതീക്ഷയാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് പൂര്‍ണമായും സിനിമയുടെ തിരക്കഥയ്ക്ക് അവകാശപ്പെട്ടതാണ്.

അവിടെ നിന്നുമാണ് ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സ് ആരംഭിക്കാന്‍ പോകുന്നത്. രണ്ടാമത്തെ സിനിമയ്ക്കായി നായകനായി ലോകേഷ് ആദ്യം പരിഗണിച്ചിരുന്നത് മന്‍സൂര്‍ അലി ഖാനെ ആയിരുന്നു. പിന്നീട് കാന്‍വാസ് വലുതായതോടെ കാര്‍ത്തി എന്ന സ്റ്റാറിലേക്ക് ലോകേഷ് എത്തി. ഇല്ലീഗല്‍ ഡ്രഗ് ബിസിനസ് ചെയ്യുന്ന വില്ലന്മാര്‍, ഡി.സി കോമിക്‌സിനെ അനുസ്മരിപ്പിക്കും വിധം ഡാര്‍ക്കര്‍ ആയ ഫ്രേമുകള്‍, ലോറികള്‍, വിന്റേജ് തമിഴ് പാട്ടുകള്‍, ബിരിയാണി എന്നിങ്ങനെയുളള ഫ്‌ളേവറുകള്‍ ആഡ് ചെയ്ത്, കൈലി ഉടുത്തിരുന്ന നായകന്റെ കൈയ്യില്‍ വലിയൊരു മെഷീന്‍ ഗണ്‍ പിടിപ്പിച്ച് ലോകേഷ് പ്രേക്ഷകരെ കൈയ്യടിപ്പിച്ചു.

ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍പീസ് എന്ന് തന്നെ പറയാവുന്ന ഐറ്റമാണ് കൈതി. ആക്ഷന്‍ ത്രില്ലര്‍ എന്നാല്‍ കൈതി എന്നൊരു ബെഞ്ച്മാര്‍ക്ക് വരെ ലോകേഷ് സെറ്റ് ചെയ്തു. 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ കൈതിയുടെ രണ്ടാം ഭാഗം റിലീസിന് തൊട്ടു പിന്നാലെ തന്നെ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. ‘വിക്രം’ സിനിമയുടെ ഗംഭീര വിജയത്തെ തുടര്‍ന്ന് ഏറെ പ്രതീക്ഷയോടെയാണ് കൈതിയ്ക്കായി സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. കൈതിയിലെ ഡില്ലി എന്ന കാര്‍ത്തി കഥപാത്രം, ലോകേഷിന്റെ അവസാനം പുറത്തിറങ്ങിയ വിക്രമിലും ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ സിനിമയാണ് കൈതി 2. സിനിമയുടെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൈതി 2വിന്റെ പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൈതി 2വിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുകയാണ് എന്നാണ് വിവരം. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് സാം സി എസ് ആയിരിക്കും. ഒന്നാം ഭാഗത്തിനും സാം തന്നെയായിരുന്നു സംഗീതം ഒരുക്കിയത്.

കൈതി 2വിന്റെ തിരക്കഥയുടെ ആദ്യ രൂപം ഇതിനോടകം പൂര്‍ത്തിയായി എന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെയാകും സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. ലോകേഷും കാര്‍ത്തിയും മുമ്പ് ഒപ്പു വച്ച പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കേണ്ടത് കൊണ്ടാണ് രണ്ടാം ഭാഗം കാലതാമസം നേരിട്ടത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഏറ്റവും വലുതാകും കൈതി 2 എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ വിജയ്‌ക്കൊപ്പം ലിയോ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ലോകേഷ്. കശ്മീരിലാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ലിയോയും എല്‍സിയുവില്‍ ഉള്‍പ്പെടുന്ന ഒരു ചിത്രമാകും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി