വയസ്സ് പുറത്തറിയിക്കാതെ പിറന്നാള്‍ ആഘോഷിക്കുന്ന പൃഥ്വിരാജ്.. ഇത്രയും ചിരി വേണമായിരുന്നോ?: ലിസ്റ്റിന്‍ സ്റ്റീഫന്‍

പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ തുടങ്ങിയവരൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

”ആഹാ…. എന്തൊരു ചിരി.. ഇത്രേം ചിരി വേണമായിരുന്നോ… വയസ്സ് പുറത്തറിയിക്കാതെ ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന പ്രിഥ്വിരാജിന്… രാജുവിന് എന്റെയും എന്റെ കുടുംബത്തിന്റെയും പേരിലുള്ള ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു” എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയ രാജസേനന്‍ ചിത്രം ‘നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ‘നന്ദനം’ ആണ് പൃഥ്വിരാജിന്റെതായി ആദ്യം തിയേറ്ററില്‍ എത്തിയത്. അഭിനയജീവിതത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കും മുമ്പേ സംവിധായകന്‍ ആവുക എന്ന സ്വപ്‌നവും പൃഥ്വി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ‘ഗോള്‍ഡ്’, ‘കാപ്പ’, ‘ആടുജീവിതം’, ‘കാളിയന്‍’, ‘വിലയത്ത് ബുദ്ധ’, ‘കറാച്ചി 31’, ‘സലാര്‍’, ‘എമ്പുരാന്‍’, ‘ടൈസണ്‍’ എന്നിങ്ങനെ നിരവധി സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. എമ്പുരാനും ടൈസണും താരം സംവിധാനം ചെയ്യുന്ന സിനിമകളാണ്.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ